വിദേശത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ എഡിജിപി എസ്.ശ്രീജിത്ത്; നടപടിയെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: എഡിജിപി എസ്.ശ്രീജിത്ത് വിദേശത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തതു സംബന്ധിച്ചുള്ള പരാതി പരിഗണിക്കാന്‍ സർക്കാരിനു ഹൈക്കോടതി നിർദേശം. പരാതിയിൽ നിയമാനുസൃതം തീരുമാനമെടുക്കാനും മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. 


മലപ്പുറം ആർടിഒ എൻഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിപിൻ എടവന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. സർക്കാരിനും വിജിലൻസ് ഡയറക്ടർക്കുമടക്കമാണ് നിർദേശം നൽകിയിരിക്കുന്നത്.
ശ്രീജിത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും വിദേശയാത്രകളിൽ ചട്ടലംഘനം നടത്തിയെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. 2026 ഫെബ്രുവരിയിൽ ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പൊലീസ് യൂണിഫോമിൽ അദ്ദേഹം പങ്കെടുത്തതിന്റെ രേഖകൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. ഇത് ശ്രീജിത്തിന്റെ ബെനാമി സ്ഥാപനമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.


എന്നാൽ ദുബായിലെ ചടങ്ങിൽ പങ്കെടുക്കുന്ന വിവരം ശ്രീജിത്ത് അറിയിച്ചിരുന്നതായി അഡീഷനൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ, വിദേശത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിന്റെ രേഖകൾ ഹാജരാക്കാൻ സർക്കാരിനായില്ല. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സത്യമാണെങ്കിൽ അന്വേഷണം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവിന്റെ പകർപ്പ് എതിർകക്ഷികൾക്ക് നൽകാൻ നിർദേശിച്ച് ഹർജി തീർപ്പാക്കി.


ഹർജിക്കാരന്റെ നിവേദനം വിജിലൻസ് ഡയറക്ടർക്കു ലഭിച്ചിരുന്നെന്നും തുടർനടപടികൾക്കു സർക്കാരിനു കൈമാറിയെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ശ്രീജിത്ത് ട്രാൻസ്പോർട്ട് കമ്മിഷനറായിരുന്ന കാലത്തെ ഫോൺ രേഖകൾ, സാമ്പത്തിക ഇടപാടുകൾ, സസ്‌പെൻഷൻ ഫയലുകൾ, ട്രാൻസ്‌ഫർ ഓർഡറുകൾ എന്നിവ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !