'മനഃശാന്തി 2026' മരിയസദനം ചാരിറ്റി കാർണിവൽ: വിപുലമായ പരിപാടികളോടെ ഏപ്രിൽ 28, 29 തീയതികളിൽ

പാലാ: മരിയസദനത്തിലെ 550-ഓളം അന്തേവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഫ്രണ്ട്സ് ഓഫ് മരിയസദനം സംഘടിപ്പിക്കുന്ന 'മനഃശാന്തി 2026' ചാരിറ്റി കാർണിവൽ ഏപ്രിൽ 28, 29 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും.

പൂരങ്ങളില്ലാത്ത സഹോദരങ്ങൾക്കായി നടത്തുന്ന ഈ സ്നേഹപ്പൂരത്തിൽ വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികളും വിജ്ഞാനപ്രദമായ സെമിനാറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനം: ഏപ്രിൽ 28 ചൊവ്വാഴ്ച രാവിലെ 10.30-ന് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് മിസ് ജസീലാ ജന്നെത്ത് ഉദ്ഘാടനം നിർവ്വഹിക്കും.

പ്രധാന സെമിനാറുകളും സമ്മേളനങ്ങളും:

സീനിയർ സിറ്റിസൺസ് മീറ്റും:*  സഫലം, സൗഹൃദയ സമിതി , പിത്രുവേദി , SBI പെൻഷനേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ മുതിർന്ന പൗരന്മാരുടെ സംഗമവും നടക്കും

 സാമൂഹ്യനീതി വകുപ്പ് സെമിനാർ: 'സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ കേരളത്തിലെ പദ്ധതികൾ' എന്ന വിഷയത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീ. സിജു ബെൻ ക്ലാസ് നയിക്കും.

ചൈൽഡ് വെൽഫയർ കമ്മിറ്റി (CWC) സെമിനാർ: ശിശു സംരക്ഷണ സ്ഥാപനങ്ങൾ നേരിടുന്ന നിയമപരമായ വെല്ലുവിളികളെക്കുറിച്ച് സി.ഡബ്ല്യു.സി ചെയർപേഴ്സൺ ശ്രീമതി ആശ മോഹനൻ, മെമ്പർ ശ്രീമതി ആൻസി ഫിലിപ്പ് എന്നിവർ സംസാരിക്കും.

വിവിധ സ്പെഷൽ സ്കൂളിലെ  കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ തുടർന്ന് നടക്കും

യാചക പുനരധിവാസം എന്ന വിഷയത്തിൽ പാലാ നഗരസഭയുടെ പങ്ക് എന്ന വിഷയത്തിൽ ഓപ്പൺ ഡിസ്കഷൻ സംഘടിപ്പിക്കും.

 വിമുക്തി സെമിനാർ:  ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിനായി കേരള സ്റ്റേറ്റ് എക്സൈസ് വകുപ്പ് വിമുക്തി സെമിനാറും മ്യൂസിക് ഇവന്റും സംഘടിപ്പിക്കും. കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. പ്രസാദ് എം.കെ ഇതിന് നേതൃത്വം നൽകും.

സാൻവിൻ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം:  വിടപറഞ്ഞുപോയ അധ്യാപകരെ അനുസ്മരിക്കുകയും മറ്റ് അധ്യാപകർക്ക് ആദരവും നൽകുന്നു....

29-04-2026

അഖില കേരള KFCMD സമ്മേളനം: ഏപ്രിൽ 29 ബുധനാഴ്ച രാവിലെ 10.30-ന് കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസേബിൾഡിന്റെ നേതൃത്വത്തിൽ സമ്മേളനം നടക്കും. State disability കമ്മീഷണർ ശ്രീ. പി.ടി. ബാബുരാജ് ഉദ്ഘാടനം നിര്‍വഹിക്കും.

അഡ്വ. ശ്രീദേവി പി.എന്നിന്റെ നേതൃത്വത്തിൽ വനിതാ സംഗമവും മാനസികാരോഗ്യ രംഗത്തെ പോലീസിന്റെ പങ്കിനെക്കുറിച്ച് പാലാ ഡി.വൈ.എസ്.പി ശ്രീ. സദൻ കെ. സംസാരിക്കും.

കലാവിരുന്നുകൾ:

നിർമ്മല നൃത്ത വിദ്യാലയം മേവട  അവതരിപ്പിക്കുന്ന നാട്യ വിരുന്ന് അരങ്ങേറും

ഫോക്സ് മ്യൂസിക് ബാൻഡ് വൈക്കം അവതരിപ്പിക്കുന്ന കൊട്ടും പാട്ടും ഗാനഗീതിക അവതരിപ്പിക്കുന്നു

സിനിമാ സംവിധായകൻ ഭദ്രൻ മാട്ടേൽ 'പാലാ പി.ഒ 4' യൂട്യൂബ് റിലീസ് നിർവ്വഹിക്കും.

ഭാരതീയ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്‌കാര ജേതാവ് മാസ്റ്റർ യാസിനും ടീമും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ, മജിഷ്യൻ ബെൻ കുറവിലങ്ങാടിന്റെ മാജിക് ഷോ എന്നിവ പ്രധാന ആകർഷണങ്ങളാണ്.

സിനിമാ-സീരിയൽ താരങ്ങൾ അണിനിരക്കുന്ന 'വിസ്മയരാവ്' കോമഡി ഷോ, ചെണ്ടമേളം നാസിക് ധോല്‍, മരിയസദനം അന്തേവാസികൾ അവതരിപ്പിക്കുന്ന ഗാനമേള,   ഓട്ടംതുള്ളൽ എന്നിവയും അരങ്ങേറും.

രണ്ടു ദിവസങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സന്നദ്ധ രക്തദാന ക്യാമ്പ് നടക്കും.

 നാടൻ വിഭവങ്ങൾ ലഭിക്കുന്ന തട്ടുകടകൾ, ചായക്കടകൾ, വെച്ച് വാണിഭ കടകൾ എന്നിവ കാർണിവലിന് ഉത്സവപ്രതീതി നൽകും.

 100 രൂപയുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പിലൂടെ എൽ.ഇ.ഡി ടിവി ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്.

പൂരങ്ങളില്ലാത്ത 550-ഓളം സഹോദരങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനും അവരെ സഹായിക്കാനുമായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: 9961404568

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !