പ്രധാനമന്ത്രിയുടെ നാഗർകോവിൽ യാത്ര തിരുവനന്തപുരം വിമാനത്താവളം വഴി; തലസ്ഥാന നഗരിയിൽ നാളെ ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഐഎഡിഎംകെ– എൻഡിഎ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് പ്രധാനമന്ത്രിയുടെ യാത്ര എന്നതിനാൽ തലസ്ഥാന നഗരിയിൽ നാളെ (ഏപ്രിൽ 15) ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


പ്രധാനമന്ത്രി കടന്നുപോകുന്ന പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു.

നാളെ നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.


ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ചാക്ക വഴി ബേക്കറി ജംഗ്ഷൻ വരെയുള്ള റോഡ്, വിമൻസ് കോളെജ് ജംഗ്ഷൻ – തമ്പാനൂർ ഫ്ലൈ ഓവർ – കിള്ളിപ്പാലം പാത, പള്ളിച്ചൽ റോഡ്, ചാക്ക – അനന്തപുരി ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ നിയന്ത്രണമുണ്ടാകും. കൂടാതെ ചാക്ക – വെൺപാലവട്ടം – കിംസ് ആശുപത്രി റോഡ്, പള്ളിമുക്ക് – കുമാരപുരം – മെഡിക്കൽ കോളേജ് ആശുപത്രി റോഡ് എന്നീ ഭാഗങ്ങളിലും വാഹനങ്ങൾ തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യും. ഈ റോഡുകളുടെ ഇരുവശങ്ങളിലും യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് അറിയിച്ചിട്ടുണ്ട്.

ഗതാഗത നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർ യാത്രകൾ നേരത്തെ ക്രമീകരിക്കേണ്ടതാണ്. പ്രത്യേകിച്ചും, ഉച്ചയ്ക്ക് 2.00 മുതൽ 4.00 വരെയും വൈകുന്നേരം 6.00 മുതൽ 7.00 വരെയും ശംഖുമുഖം ഭാഗത്തുനിന്ന് ഡൊമസ്റ്റിക് എയർപോർട്ടിലേക്കോ തിരിച്ചോ വാഹനങ്ങൾ അനുവദിക്കില്ല. ഈ സമയങ്ങളിൽ വിമാനത്താവളത്തിലേക്ക് പോകേണ്ടവർ ചാക്ക – ഈഞ്ചക്കൽ – കല്ലുംമൂട് – വലിയതുറ വഴി തിരിഞ്ഞുപോകേണ്ടതാണ്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി സിറ്റി പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 0471 2558731, 9497930055 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗമാണ് നാഗർകോവിലിലേക്ക് പോകുന്നത്. വൈകിട്ട് മൂന്നിന് വേപ്പുമൂട് ജംഗ്ഷൻ മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനം പ്രമാണിച്ച് കേരളാ പോലീസിനൊപ്പം കേന്ദ്ര സേനയും സുരക്ഷാ ചുമതലയിലുണ്ട്. റോഡ് ഷോ നടക്കുന്ന പാതയിലെ കെട്ടിടങ്ങൾ കമാൻഡോകളുടെ നിരീക്ഷണത്തിലായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !