റോഡ് ഷോയ്ക്കിടെ വിജയ്‌യുടെ അടുത്തേക്ക് ആരാധകൻ പൂക്കൾ നിറച്ച പന്ത് എറിഞ്ഞു; സൈക്കിളിൽ നിന്നിറങ്ങിയ താരം തിരിഞ്ഞോടി

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്യാകുമാരിയിൽ നടന്ന റോഡ് ഷോയ്ക്കിടെ ടിവികെ അധ്യക്ഷൻ വിജയ്‌യുടെ സൈക്കിൾ റാലിയിൽ നാടകീയ സംഭവങ്ങൾ. ജനക്കൂട്ടത്തിനിടയിലൂടെ സൈക്കിൾ ചവിട്ടി നീങ്ങുകയായിരുന്ന വിജയ്‌യുടെ അടുത്തേക്ക് ഒരു ആരാധകൻ പൂക്കൾ നിറച്ച പന്ത് എറിഞ്ഞതാണ് പരിഭ്രാന്തി പരത്തിയത്. 


തനിക്ക് നേരെ എന്തോ ഒന്ന് പറന്നുവരുന്നത് കണ്ട് പെട്ടെന്ന് സൈക്കിളിൽ നിന്നിറങ്ങിയ താരം തിരിഞ്ഞോടുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും സുരക്ഷാവലയം തീർക്കുകയും വിജയ് തന്റെ പ്രചാരണ വാഹനമായ കാരവനിലേക്ക് മാറുകയും ചെയ്തു.


അതേസമയം, ഡിഎംകെയെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ കന്യാകുമാരിയിലെ പ്രചാരണം. തമിഴ്‌നാട്ടിൽ അഴിമതി താഴെത്തട്ടു മുതൽ മുകൾത്തട്ടു വരെ പടർന്നിരിക്കുകയാണെന്നും താൻ അധികാരത്തിലെത്തിയാൽ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.

കന്യാകുമാരിയിലും കാരൈക്കുടിയിലും വിജയ് നടത്തിയ സൈക്കിൾ റാലികൾ വലിയ ജനശ്രദ്ധയാകർഷിച്ചെങ്കിലും പലയിടത്തും ജനത്തിരക്ക് കാരണം ഇത് സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ട്. വിജയ് പ്രചാരണത്തിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന ഡിഎംകെയുടെ പരിഹാസങ്ങൾക്ക് മറുപടിയെന്നോണമാണ് അദ്ദേഹം തെക്കൻ തമിഴ്‌നാട്ടിൽ സജീവമായിരിക്കുന്നത്. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !