അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റി വരുന്ന വാഹനങ്ങളിൽ നിന്ന് ഉയർന്ന നിരക്കിൽ ടോൾ ഈടാക്കും;

ദേശീയപാതകളിലൂടെ അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റി വരുന്ന വാഹനങ്ങളിൽ നിന്ന് ഇന്ന് മുതൽ ഉയർന്ന നിരക്കിൽ ടോൾ ഈടാക്കിത്തുടങ്ങും. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം, നിശ്ചയിച്ചിട്ടുള്ള ഭാരത്തേക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ അധികമുള്ള വാഹനങ്ങൾ നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി നൽകണം. 


എന്നാൽ 40 ശതമാനത്തിന് മുകളിൽ അധികഭാരം കണ്ടെത്തിയാൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ പിഴയായി നൽകേണ്ടി വരും. അതേസമയം, നിശ്ചിത ഭാരത്തേക്കാൾ 10 ശതമാനം വരെ അധികമുള്ള വാഹനങ്ങൾക്ക് നിലവിൽ പിഴയിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.


വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന സംവിധാനമുള്ള ടോൾ പ്ലാസകളിൽ മാത്രമേ ഈ അധിക തുക ഈടാക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശമുണ്ട്. അമിതഭാരം കണ്ടെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസകൾ വഴി നേരിട്ട് ‘വഹാൻ’ പോർട്ടലിലേക്ക് കൈമാറും. ഫാസ്‌ടാഗ്, യുപിഐ തുടങ്ങിയ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി മാത്രമായിരിക്കും ഈ തുക ഈടാക്കുക. 


ടോൾ പ്ലാസകളിൽ തൂക്കം പരിശോധിക്കാനുള്ള സൗകര്യമില്ലെങ്കിൽ അധിക ടോൾ ഈടാക്കരുത് എന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അമിതഭാരം മൂലം റോഡുകൾക്കുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും ഗതാഗത സുരക്ഷ വർദ്ധിപ്പിക്കാനുമാണ് ഈ കർശന നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !