നിതിൻ രാജിന്റെ മരണം; പ്രത്യേകാന്വഷണസംഘം കേസന്വേഷിക്കുമെന്ന് വി. ശിവൻകുട്ടി; കോളേജിൽനിന്ന് ഒരാൾപോലും നിതിൻ രാജ് മരണപ്പെട്ടപ്പോൾ വീട്ടിൽ വന്നില്ല എന്നത് വളരെ ഗൗരവമുള്ള വിഷയം

തിരുവനന്തപുരം: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ പോലീസ് മേധാവിയോട് സംസാരിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്രത്യേകാന്വഷണസംഘം കേസന്വേഷിക്കുമെന്ന് വി. ശിവൻകുട്ടി തിരുവനന്തുപരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'കോളേജിൽനിന്ന് ഒരാൾപോലും നിതിൻ രാജ് മരണപ്പെട്ടപ്പോൾ വീട്ടിൽ വന്നില്ല എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. അത് കൂടുതൽ സംശയത്തിനിടയാക്കുന്നു. സാധാരണഗതിയിൽ ഇതുപോലൊരു സംഭവമുണ്ടായാൽ കോളേജിലെ മുഴുവൻ വിദ്യാർഥികളും അനുശോചനം രേഖപ്പെടുത്താൻ വീട്ടിൽ വരുന്നതാണ്. എന്നാൽ, ഒരു വിദ്യാർഥിപോലും വന്നില്ല. പോകാൻ പാടില്ല എന്ന് മാനേജ്മെന്റ് കർശന നിർദേശം കൊടുത്തിരിക്കുകയാണ്. പ്രൊഫഷണൽ കോളേജിൽ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ആയുധമാണ് ഇന്റേണൽ മാർക്ക്. അത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന നിലയാണ്', വി. ശിവൻകുട്ടി പറഞ്ഞു.

'വാടകവീട്ടിലാണ് താമസിക്കുന്നത്. കൂലിവേല ചെയ്താണ് കുടുംബം കഴിയുന്നത്. നിതിൻ രാജ് പഠിക്കാൻ മിടുക്കനായിരുന്നു. മെറിറ്റിലായിരുന്നു കോളേജിൽ അഡ്മിഷൻ ലഭിച്ചത്. നിതിന്റെ വേർപാടിന് ശേഷം കുടുംബം അനാഥമായി. സർക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയ ഉടനെ കുടുംബത്തിന് നേരിട്ട് കാണാനുള്ള അവസരം ഉണ്ടാക്കും. 

കോഴ്സിന് ചേർന്നപ്പോൾമുതൽ നിതിൻ രാജിനെ പീഡിപ്പിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നാണ് പിതാവ് പറഞ്ഞത്. ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്നാണ് പറഞ്ഞത്. പിതാവ് നേരിട്ട് എത്തിയപ്പോൾ പരാതി കേൾക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. നീതിപൂർണമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്', മന്ത്രി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !