ഹൈദരാബാദ്: ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. തെലങ്കാന ഹനുമാകോണ്ട സ്വദേശിനിയായ ഫർഹത്ത്(26), മക്കളായ ഹുമേറ(8), ആയിശ(6) എന്നിവരുടെ മരണത്തിലാണ് കൊലപാതകമെന്ന സംശയമുയർന്നിരിക്കുന്നത്. സംഭവത്തിൽ ഫർഹത്തിന്റെ ഭർത്താവ് മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഫർഹത്ത് ആൺകുഞ്ഞിനെ പ്രസവിക്കാത്തതിൽ അസറുദ്ദീന് പ്രശ്നങ്ങളുണ്ടായിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. ഫർഹത്ത് മൂന്നാമതും ഗർഭിണിയായപ്പോൾ ഇതും പെൺകുഞ്ഞായിരിക്കുമെന്ന് ഇയാൾ കരുതി. തുടർന്ന് ഗർഭഛിദ്രത്തിനായി ഇയാൾ നിർബന്ധിച്ചു. എന്നാൽ, ഫർഹത്ത് ഇതിന് സമ്മതിച്ചില്ലെന്നും ഇതേത്തുടർന്ന് ദമ്പതിമാർക്കിടയിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അസറുദ്ദീനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽവിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.