വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ ബിജെപിക്ക് ബന്ധമില്ല; താൻ അവിടെ എത്തിയത് അവിചാരിതമായി; ദേവൻ

തൃശൂര്‍: വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. അവിചാരിതമായിട്ടാണ് താൻ അവിടെ എത്തിയത്. ചായ കുടിക്കാൻ വന്നതാണ്. യുഡിഎഫും എൽഡിഎഫും പ്ലാൻ ചെയ്താണ് പ്രതിഷേധവുമായി അവിടെ എത്തിയതെന്നും ദേവൻ ആരോപിച്ചു. 


‘‘സൂപ്പർ മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. ബിജെപിക്ക് ഇക്കാര്യത്തിൽ യാതൊരു ഭയവും ഇല്ല. യുഡിഎഫും എൽഡിഎഫും ഇപ്പോഴും നുണ പറയുന്ന ആൾക്കാരാണ്. പച്ചക്കള്ളമാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ ബിജെപിയുടെ ഒരു പ്രവർത്തകനാണ് . മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ എനിക്ക് കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനുണ്ടായിരുന്നു.


ഇന്ന് നിശ്ചയിച്ചത് പ്രകാരമുള്ള പരിപാടി രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ്. നാലാമത്തെ കുടുംബയോഗം വാടാനപ്പള്ളിയിലാണ്. യോഗം ആരംഭിക്കുന്നതിനു കാലതാമസം ഉണ്ടെന്ന് പറഞ്ഞതനുസരിച്ച് എന്റെ കൂടെ വന്ന പാർട്ടി അംഗമാണ് സുഹൃത്തിന്റെ വീടുണ്ടെന്നും അവിടെ നിന്ന് ചായകുടിക്കാമെന്നും പറഞ്ഞത്. അതുകഴിയുമ്പോഴേക്കും പരിപാടി തുടങ്ങാറാകുമെന്നും അറിയിച്ചു. അതനുസരിച്ചാണ് അങ്ങോട്ടേക്ക് വരുന്നത്.

വീട്ടിലേക്ക് പോയി ചായയൊക്കെ കുടിച്ചിരിക്കുന്ന സമയത്താണ് വീടിന്റെ താഴെ നിന്ന് ബഹളം കേട്ടത്. പോയി നോക്കുമ്പോൾ ടി.എൻ. പ്രതാപനും കുറേ പേരും ചേർന്ന് താഴെ നിന്ന് ബഹളം വയ്ക്കുകയാണ്. കിറ്റുമായി ബിജെപിക്ക് യാതൊരു ബന്ധവും ഇല്ല. ഈ വിവാദങ്ങളൊക്കെ അവർ നേരത്തേ പ്ലാൻ ചെയ്തതായിരിക്കും. 10 മിനിറ്റിനുള്ളിലാണ് പ്രതാപനും ആളുകളും ഇവിടെ വന്ന് പ്രതിഷേധിച്ചത്. ആ സാധനങ്ങൾ എങ്ങനെ വന്നുവെന്നത് സൂപ്പർ മാർക്കറ്റിന്റെ ഉടമയാണ് പറയേണ്ടത്. സിസിടിവി പരിശോധിച്ചാലും ഞങ്ങൾക്ക് യാതൊരു ഭയവുമില്ല’’ – ദേവൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !