അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് വീണ്ടും റിമാൻഡിൽ;ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും

കൊച്ചി: അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് വീണ്ടും റിമാൻഡിൽ. ലൈംഗികാതിക്രമക്കേസിൽ വിശദമായ ചോദ്യം ചെയ്യലിലും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. തെളിവെടുപ്പ് പൂർത്തിയായതോടെ ഇന്നത്തോടെ കസ്റ്റഡി അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. 


നാളെവരെ കസ്റ്റഡി ഉണ്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ള രഞ്ജിത്തിനെ കൂടുതൽ സമയം കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇന്ന് രഞ്ജിത്തിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. തുടർന്ന് എറണാകുളം സബ്ജയിലിലേക്ക് വീണ്ടും റിമാൻഡ് ചെയ്തു. 


ഫോർട്ടുകൊച്ചി ആസ്പിൻ വാൾ, കൃത്യം നടത്തിയ കാരവൻ എന്നിവിടങ്ങളിൽ രഞ്ജിത്തിനെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. രാവിലെ 10 മണിയോടെ ആസ്പിൻ വാളിലേക്കാണ് രഞ്ജിത്തിനെ എത്തിച്ചത്. ജനുവരിയിൽ ഇവിടെ നടന്ന ഷൂട്ടിങ്ങിനിടെയാണ് കാരവനിൽ വച്ച് യുവനടിയെ രഞ്ജിത്ത് കയറിപ്പിടിച്ചത്. പിന്നീട് മറൈൻ ഡ്രൈവിലെ എ.ആർ ക്യാംപിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന കാരവനിലെത്തിച്ചും തെളിവെടുപ്പ് നടത്തി. 

കസ്റ്റഡി ഇന്ന് പൂർത്തിയായതോടെ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിച്ചേക്കും. കാരവന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും കൃത്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. കേസിൽ രഞ്ജിത്തിന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !