ലഖ്നൗ: നോയിഡയിൽ തിങ്കളാഴ്ച വേതന വർദ്ധനവ് ആവശ്യപ്പെട്ട് നടന്ന തൊഴിലാളി സമരം അക്രമാസക്തമായ സംഘർഷത്തിലേക്ക് വഴിമാറിയതിന് പിന്നിൽ പാക് ഗൂഢാലോചനയെന്ന് ഉത്തർപ്രേദേശ് മന്ത്രി. അക്രമത്തിൽ പാക് ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്നതായി തൊഴിൽ മന്ത്രി അനിൽ രാജ്ഭർ വെളിപ്പെടുത്തി.
തീവെപ്പിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇവരെ പ്രതിരോധ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമെ നൂറിലധികം പേരെ ചോദ്യം ചെയ്യാനായി തടഞ്ഞുവെച്ചിട്ടുണ്ട്. ഫാക്ടറികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തൊഴിലാളികൾ സമാധാനപരമായി പിരിഞ്ഞുപോയതിന് ശേഷം പുറത്തുനിന്നുള്ള ചില സംഘങ്ങളാണ് സംഘർഷം അഴിച്ചുവിട്ടതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണർ ലക്ഷ്മി സിങ് പറഞ്ഞു. ജില്ലയുടെ അതിർത്തി പങ്കിടുന്ന അയൽപ്രദേശങ്ങളിൽ നിന്നെത്തിയ ഇവർ ജനങ്ങളെ പ്രകോപിപ്പിക്കാനും അക്രമം നടത്താനും ശ്രമിച്ചു. ഇത്തരത്തിൽ എത്തിയ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിന് പ്രേരിപ്പിച്ച ബാക്കിയുള്ളവരെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.നോയിഡയിലെ സംഘർഷത്തിന് പിന്നിൽ അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാണ സർക്കാർ തൊഴിലാളികളുടെ കുറഞ്ഞ വേതനം 35 ശതമാനം വർദ്ധിപ്പിച്ചതാണ് നോയിഡയിലെ തൊഴിലാളികളെ പ്രകോപിപ്പിച്ചത്. തങ്ങൾക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും നിലവിലെ തൊഴിൽ സാഹചര്യങ്ങൾ മോശമാണെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. 12 മണിക്കൂർ ജോലി ചെയ്തിട്ടും 11,000 രൂപ മുതൽ 15,000 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നതെന്ന് ഒരു പ്രതിഷേധക്കാരൻ പറഞ്ഞു. ഇത് ചുരുങ്ങിയത് 20,000 മുതൽ 25,000 രൂപ വരെയായി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഘർഷത്തിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിൽ ഇടക്കാല വർദ്ധനവ് പ്രഖ്യാപിച്ചു. നോയിഡയും ഗാസിയാബാദും ഉൾപ്പെടുന്ന മേഖലകളിൽ അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽ നിന്ന് 13,690 രൂപയായും അർദ്ധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയിൽ നിന്ന് 15,059 രൂപയായും, വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയിൽ നിന്ന് 16,868 രൂപയായും വർദ്ധിപ്പിച്ചു. മുനിസിപ്പൽ കോർപ്പറേഷനുകളുള്ള മറ്റ് നഗരങ്ങളിൽ, അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽ നിന്ന് 13,006 രൂപയായും അർദ്ധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയിൽ നിന്ന് 14,306 രൂപയായും വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയിൽ നിന്ന് 16,025 രൂപയായും വർദ്ധിച്ചു. മറ്റ് ജില്ലകളിൽ അവിദഗ്ധ തൊഴിലാളികൾക്ക് 11,313 രൂപയ്ക്ക് പകരം 12,356 രൂപയും അർദ്ധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയ്ക്ക് പകരം 13,591 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയ്ക്ക് പകരം 15,224 രൂപയും ലഭിക്കും. ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ വർദ്ധനവ് നിലവിൽ വരും. നിലവിൽ നോയിഡയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷയ്ക്കായി വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം, തൊഴിലാളികളുടെ മിനിമം വേതനം മാസം 20,000 രൂപയായി നിശ്ചയിച്ചെന്ന സോഷ്യൽ മീഡിയ വാർത്തകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് സർക്കാർ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.