കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു;

കോഴിക്കോട്: ചെലവൂരിൽ പതിനാറു വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തതായി വിവരം. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. 


പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്നും കൃത്യത്തിന് ശേഷം അദിനാൻ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക നിഗമനം.

അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. അദിനാന്റെ വായ സെലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. 


ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മൂഴിക്കൽ പൂതംകുഴിയിൽ റംസീനയുടെയും സഹോദരി ഹസീനയുടെയും മക്കളാണ് മരിച്ച നസ്റീനയും അദിനാനും. നിസാർ-റംസീന ദമ്പതികളുടെ മകളാണ് മരിച്ച നസ്രീന. ഹംസ-അസീന ദമ്പതികളുടെ മകനാണ് മരിച്ച അദിനാൻ. പൊന്നാനിയിലാണ് അദിനാന്റെ വീട്. എന്നാൽ, ഉപ്പുപ്പ ഹംസയ്ക്കും ഉമ്മുമ്മ സഫിയയ്ക്കും ഒപ്പം മൂഴിക്കലിലെ തറവാട്ട് വീട്ടിലായിരുന്നു കുറച്ചുകാലം മുമ്പുവരെ നസ്രീനയും അദിനാനും താമസിച്ചിരുന്നത്. 

ചില പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് അദിനാൻ കുറച്ചുനാൾ മുമ്പ് ഈ വീട്ടിൽനിന്നും അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. സംഭവദിവസം തറവാടുവീടിന്റെ കള്ളത്താക്കോൽ ഉപയോഗിച്ചാണ് അദിനാൻ വീടിനുള്ളിൽ കടന്നതെന്നും നസ്രീനയെ കൊലപ്പെടുത്തി, ആത്മഹത്യ ചെയ്തത് എന്നുമാണ് വിവരം. അദിനാന്റെ പിതാവ് നിസാർ കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. നസ്രീനയുടെ പിതാവ് ഹംസ വിദേശത്താണ്. പോലീസ് സ്ഥലത്തെത്തി, അന്വേഷണം പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !