രാജ്യതലസ്ഥാനത്തെ മരങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി 2.9 കോടി രൂപ ചെലവിൽ സെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പദ്ധതി പൂർത്തിയാക്കാൻ നാല് വർഷമെടുക്കും.
1994-ലെ ഡൽഹി ട്രീ പ്രിസർവേഷൻ ആക്ട് പ്രകാരം മരങ്ങളുടെ സെൻസസ് നടത്തണമെന്ന് ചട്ടമുണ്ടെങ്കിലും ഇതുവരെ നടപ്പിലായിരുന്നില്ല. 2024 ഡിസംബറിൽ സുപ്രീംകോടതി നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോൾ ഇത്തരമൊരു നടപടിയിലേക്ക് അധികൃതർ നീങ്ങുന്നത്. നഗരപരിധിയിലെ വനമേഖലയ്ക്ക് പുറത്തുള്ള മരങ്ങളാണ് ഈ സർവേയിൽ ഉൾപ്പെടുത്തുക.
മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ സെൻസസ് വഴി ഡൽഹിയിലെ മരങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കുകയാണ് ലക്ഷ്യം. മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനൊപ്പം അവയുടെ ആരോഗ്യാവസ്ഥയും ഇനങ്ങൾ തിരിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
നിലവിൽ നഗരത്തിലെ മരങ്ങളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ, ഭാവിയിലെ പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും നഗരാസൂത്രണത്തിനും ഈ സർവേ റിപ്പോർട്ട് നിർണ്ണായകമാകും. നിലവിൽ സർവേയുടെ രീതിശാസ്ത്രം തയ്യാറാക്കുന്ന ഘട്ടത്തിലാണ് അധികൃതർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.