തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ 'ബിജെപി ഭക്ഷ്യക്കിറ്റുകൾ'; പോലീസ് സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചു;

തൃശ്ശൂർ: തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതായി പരാതി. ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ് പ്രവർത്തകർ തടയുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. 


തുടർന്ന് പോലീസ് സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിക്കുകയും വിതരണത്തിനായി തയ്യാറാക്കിവെച്ച അമ്പതോളം കിറ്റുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.


മണ്ഡലത്തിൽ ബിജെപി വ്യാപകമായി കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്യുകയാണെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ആരോപിച്ചു. സ്വർണ്ണവ്യാപാരികളും ബാറുടമകളും ബിജെപിക്ക് ഇതിനായി സഹായം നൽകുന്നുണ്ടെന്നും ചില ബാറുകൾ വഴി മദ്യം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ചപ്പോൾ പണം വിതരണം ചെയ്തതിന് സമാനമായ രീതിയിലുള്ള വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.


അതേസമയം, രാധാകൃഷ്ണൻ എന്നൊരാളാണ് 75 കിറ്റുകൾക്കായി ഓർഡർ നൽകിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ വെളിപ്പെടുത്തി. കിറ്റുകളുടെ തുക ഇയാൾ മുൻകൂറായി അടച്ചിരുന്നതായും ഇയാൾ നിർദ്ദേശിക്കുന്നവർ വന്ന് കിറ്റുകൾ കൊണ്ടുപോവുകയുമായിരുന്നുവെന്നുമാണ് ഉടമയുടെ വിശദീകരണം. എന്നാൽ ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !