പാലക്കാട്: ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു.ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയോരത്ത് വളയംകുളം എംവിഎം സ്കൂളിന് മുൻവശത്ത്പ്രവർത്തിച്ചിരുന്ന ആക്രി കടയാണ് പൂർണ്ണമായും കത്തിനശിച്ച ത്. പിടിച്ചതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് നാട്ടുകാർ ചങ്ങരംകുളം പോലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പൊന്നാനിയിൽ നിന്നും കുന്നംകുളത്ത് നിന്നുമായി മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.സമീപത്ത് സ്കൂളും കെട്ടിടങ്ങളും മറ്റു വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ഇവിടേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.ചിയ്യാനൂർ സ്വദേശിയായ ജലീലിന്റെഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്.തീപിടിക്കാനുള്ള കാരണം വ്യക്തമല്ല
പൊന്നാനി ഫയർ സ്റ്റേഷൻ ഓഫീസർ പി. സുനിൽ, സീനിയർ ഫയർ ഓഫീസർ സുമിത്ത് എൻ.എ. ഫയർ ഓഫീസർമാരായ നൂരി ഹിലാൽ ഇ.ജെ , അബ്ദുൾ മനാഫ് പി.പി.
നന്ദു, രാകേഷ്, ജിതേഷ് , ഹോം ഹാർഡർമാരായ സുരേഷ് എം, സത്യൻ , ഫയർ ഫോഴ്‌സ് ഡ്രൈവർമാരായ ഷെമീർഉദീൻ, അഭിനവ് എന്നിവർ നേതൃത്വം നൽകി







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.