യാത്രക്കാർക്ക് ആശ്വാസം; വിഷു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു;

തിരുവനന്തപുരം: വിഷു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ എഗ്‌മൂർ – തിരുവനന്തപുരം നോർത്ത് (06115) സ്പെഷൽ 10ന് രാത്രി 11.55ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06116) 15ന് വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് ചെന്നൈയിലെത്തും.


കേരളത്തിലെ സ്റ്റോപ്പുകൾ : പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം. 


മംഗളൂരു ജംക്‌ഷൻ – തിരുവനന്തപുരം നോർത്ത് (06041) സ്പെഷൽ 11ന് വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ (06042) 12ന് രാവിലെ 8.30ന് പുറപ്പെട്ട് രാത്രി 8.45ന് മംഗളൂരുവിലെത്തും. 

സ്റ്റോപ്പുകൾ : കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം. കോച്ചുകൾ–സെക്കൻഡ് എസി–2, തേഡ് എസി–2, സ്ലീപ്പർ–10, ജനറൽ–4.

ചെന്നൈ സെൻട്രൽ – കൊല്ലം (06119) സ്പെഷൽ 15ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിൻ (06120) 16ന് രാവിലെ 10.40ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. കോട്ടയത്തും ചങ്ങനാശേരിയിലും സ്റ്റോപ്പുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !