വീണാ ജോർജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ; ആറന്മുള മണ്ഡലത്തിലെ വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി യുഡിഎഫ്;

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ മങ്ങിയ നിലയിലാണെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. 


മല്ലപ്പുഴശേരിയിലെ ബൂത്തിലാണ് ആക്ഷേപം ഉയർന്നത്. സംഭവത്തിൽ യുഡിഎഫ് നേതൃത്വം പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് ഔദ്യോഗികമായി പരാതി നൽകി. പരാതി ഗൗരവകരമാണെന്നും ഉടൻ പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു.


അതേസമയം, വിവാദങ്ങൾക്കിടയിലും ആറന്മുളയിൽ വോട്ടെടുപ്പ് ആവേശകരമായി തുടരുകയാണ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ച വീണാ ജോർജ്, കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ പോളിങ് ശതമാനം ഉയരുന്നത് തനിക്ക് അനുകൂലമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !