കോഴിക്കോട്: വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധി പ്രത്യേക സോൺ. ഇവിടേക്കു വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. റിട്ടേണിങ് ഓഫിസർമാർ ഒഴികെ ആരുടെയും മൊബൈൽ ഫോണുകൾ വോട്ടെണ്ണൽ മുറിയിൽ അനുവദിക്കില്ല.
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെയും പരിസരങ്ങളിലെയും സുരക്ഷ ഉറപ്പാക്കാൻ ത്രിതല സുരക്ഷാ സംവിധാനം ഒരുക്കി. പ്രവേശന കവാടങ്ങളിൽ കർശന പരിശോധന നടത്താനും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ മടപ്പള്ളി ഗവ.കോളജ്, കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ്, വെള്ളിമാടുകുന്ന് ജെഡിടി ഇസ്‍ലാം എജ്യുക്കേഷനൽ കോംപ്ലക്സ് എന്നിവിടങ്ങളിലെ സിസിടിവി ക്യാമറകൾ, ഇന്റർനെറ്റ് കണക്‌ഷൻ എന്നിവ ഉൾപ്പെടെ പരിശോധിച്ച് ഉറപ്പു വരുത്താൻ കലക്ടർ നിർദേശിച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ നടപടിക്രമങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, ഗതാഗത ക്രമീകരണം, വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ, മാധ്യമങ്ങൾക്കുള്ള സജ്ജീകരണങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.
കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പദം സിങ്, റൂറൽ ജില്ലാ പൊലീസ് മേധാവി ടി.ഫറാഷ്, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ വി.സുപിൻ, നോഡൽ ഓഫിസർമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.