പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് ഒരുമിച്ച് നൽകാൻ സർക്കാർ

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ മുൻകരുതലുമായി സർക്കാർ. ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് ഒരുമിച്ച് നൽകാൻ തീരുമാനിച്ചു. ഏപ്രിൽ 4 ശനിയാഴ്ച മുതൽ ഈ വിതരണം ആരംഭിക്കും. മൂന്ന് മാസത്തെ വിഹിതം ഒരുമിച്ച് നൽകാനായിരുന്നു കേന്ദ്ര നിർദേശമെങ്കിലും റേഷൻ കടകളിലെ സ്റ്റോറേജ് പരിമിതി കണക്കിലെടുത്താണ് ഇത് രണ്ട് മാസമായി ചുരുക്കിയത്. ഏപ്രിൽ വിഹിതം ഏപ്രിൽ 4 മുതൽ 30 വരെയും, മേയ് വിഹിതം ഏപ്രിൽ 4 മുതൽ മേയ് 30 വരെ വാങ്ങാം. ജൂണിലെ വിഹിതം സ്റ്റോക്ക് ലഭ്യമാകുന്ന മുറയ്ക്ക് നേരത്തെ വിതരണം ചെയ്യുന്നത് പരിഗണനയിലാണ്.


മഞ്ഞക്കാർഡ് ഉള്ളവർക്ക് ഏപ്രിൽ വിഹിതവും മേയ് മാസത്തിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ (30+30) അരിയും നാലുകിലോ (2+2) ഗോതമ്പും സൗജന്യമായും ആറു പാക്കറ്റ് (3+3) ആട്ട ഏഴുരൂപ നിരക്കിലും ലഭിക്കും പിങ്ക് കാർഡ് ഉള്ളവർക്ക് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും എട്ടുകിലോ (4+4) അരിയും രണ്ടുകിലോ (1+1) ഗോതമ്പും സൗജന്യമായി ലഭിക്കും. (നാല്‌ അംഗങ്ങളുള്ള കാർഡിന് ഗോതമ്പിനു പകരം പരമാവധി എട്ടു പാക്കറ്റ് (4+4) ആട്ടയും അതിൽക്കൂടുതൽ അംഗങ്ങളുള്ള കാർഡിന് ഓരോ അംഗത്തിനും അധികമായി രണ്ടുകിലോ (1+1) ഗോതമ്പു കൂടിയും ലഭിക്കും.


നീലക്കാർഡ് ഉള്ളവർക്ക് ഏപ്രിൽമാസ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും നാലുകിലോ (2+2) അരിവീതം കിലോയ്ക്ക് നാലുരൂപ നിരക്കിൽ ലഭിക്കും. കൂടാതെ ഏപ്രിൽ, മേയ് മാസങ്ങളിലെ അധികവിഹിതമായി ആകെ അഞ്ചുകിലോ (2+3) അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ ‌സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടുകിലോ മുതൽ ആറുകിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. വെള്ളക്കാർഡ് ഉള്ളവർക്ക് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 10 കിലോ (6+4) അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ ‌സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടുകിലോ മുതൽ ആറുകിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

ക്ഷേമസ്ഥാപന അന്തേവാസികൾക്കുള്ള കാർഡ് ഉള്ളവർക്ക് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ നാലുകിലോ (2+2) അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി രണ്ടുകിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ വൈദ്യുതിയുള്ള വീടുകൾക്ക് മഞ്ഞക്കാർഡിന് 1ലിറ്റർ മണ്ണെണ്ണയും മറ്റുള്ളവർക്ക് അര ലിറ്റർ മണ്ണെണ്ണയും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകൾക്ക് 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !