മുഖത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റു; മുഖം വികൃതമായി; മുജ്താബ ഖമനേയിയുടെ ആരോഗ്യനിലയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്താബ ഖമനേയിയുടെ ആരോഗ്യനിലയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്. ഫെബ്രുവരിയിൽ നടന്ന അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണത്തിൽ മുജ്താബയുടെ മുഖത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. 


പരിക്കുകൾ ഗൗരവകരമാണെങ്കിലും അദ്ദേഹത്തിന്റെ മനക്കരുത്തിന് ഇടിവുസംഭവിച്ചിട്ടില്ലെന്നും ഭരണപരമായ തീരുമാനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

യുദ്ധം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 28-ന് നടന്ന സംയുക്ത വ്യോമാക്രമണത്തിലാണ് മുജ്താബയ്ക്ക് പരിക്കേറ്റത്.ഇതേ ആക്രമണത്തിലാണ് പിതാവും ഇറാന്റെ മുൻ പരമോന്നത നേതാവുമായിരുന്ന ആയത്തു ള്ള അലി ഖമേനി കൊല്ലപ്പെട്ടത്.


 ആക്രമണത്തിൽ മുജ്താബയുടെ മുഖത്തിന് വലിയ രീതിയിലുള്ള മുറിവുകളേൽക്കുകയും മുഖം വികൃതമാവുകയും ചെയ്തതായാണ് സൂചന. കൂടാതെ കാലുകൾക്കും ഗുരുതരമായ പരിക്കുണ്ട്. ശാരീരികമായ പരിമിതികൾ ഉണ്ടെങ്കിലും ഓഡിയോ കോൺഫറൻസിങ് വഴി അദ്ദേഹം ഉന്നതതല യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുന്നുണ്ട്. അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ ഉൾപ്പെടെയുള്ള അതീവ രഹസ്യസ്വഭാവമുള്ള വിഷയങ്ങളിൽ അദ്ദേഹം നേരിട്ടാണ് നിർദ്ദേശങ്ങൾ നൽകുന്നത്.

പുതിയ പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും മുജ്താബയുടെ ദൃശ്യങ്ങളോ ശബ്ദരേഖയോ ഇതുവരെ പുറത്തുവിടാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പരിക്കുകളുടെ തീവ്രത മറച്ചുവെക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നിഗമനം. നിലവിൽ അദ്ദേഹത്തിന്റെ പേരിൽ ഔദ്യോഗിക പ്രസ്താവനകൾ മാത്രമാണ് പുറത്തിറങ്ങുന്നത്. എന്നാൽ പരിക്കുകളിൽ നിന്ന് അദ്ദേഹം സാവധാനം സുഖം പ്രാപിച്ചുവരികയാണെന്നും ഭരണകൂടത്തിന്റെ നിയന്ത്രണം പൂർണ്ണമായും അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമാണെന്നും ഇറാൻ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !