ഛത്തീസ്ഗഡിൽ ചാർട്ടേഡ് വിമാനം കുന്നിലിടിച്ച് തകർന്ന് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു;

റായ്പുർ: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിൽ ചാർട്ടേഡ് വിമാനം കുന്നിലിടിച്ച് തകർന്ന് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. 


ഉച്ചയ്ക്ക് ശേഷം നാരായൺപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആര കുന്നിനു സമീപമാണ് അപകടമുണ്ടായത്. 


അമിതമായി താഴ്ന്നു പറന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

നിലത്തുനിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം മരത്തിലിടിച്ച ശേഷം തകർന്നു വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടത്തിനു തൊട്ടുമുൻപ് വിമാനം മരങ്ങൾക്ക് തൊട്ടുമുകളിലൂടെ അസ്വാഭാവികമായ രീതിയിൽ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരൊറ്റ എൻജിൻ മാത്രമുള്ള ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !