പാട്ടവയൽ: വഴിയരികിൽ നിന്നു പിടിച്ച മൂർഖൻ പാമ്പുമായി യുവാവ് വനംവകുപ്പ് ഓഫിസിലെത്തി. ബിതർക്കാട് സ്വദേശി അലിയാണ് സാഹസം കാണിച്ചത്.
റോഡിൽ നിന്നും പിടിച്ച ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ ബിതർക്കാടിന് സമീപത്തുള്ള വനം വകുപ്പ് റേഞ്ച് ഓഫിസിലെത്തിച്ചു. പാമ്പിനെ സുരക്ഷിതമായി വനത്തിൽ വിടണമെന്നാവശ്യപ്പെട്ടാണ് ഓഫിസിലെത്തിയത്.
അനധികൃതമായി പാമ്പിനെ പിടികൂടിയതിന് ഉദ്യോഗസ്ഥർ അലിയെ താക്കീത് ചെയ്തു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടയച്ചു.
പാമ്പുമായി യുവാവ് നടന്നു വരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാമ്പ് യുവാവിനെ കടിക്കാൻ പല പ്രാവശ്യം ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.