വിവാദമായ എഫ്സിആര്‍എ ബില്‍ ലോക്സഭ ഇന്ന് ചര്‍ച്ചയ്ക്കെടുക്കില്ല; പ്രതിപക്ഷ പ്രതിഷേധത്തെ‌ തുടര്‍ന്ന്‌ ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: വിവാദമായ എഫ്സിആര്‍എ ബില്‍ ലോക്സഭ ഇന്ന് ചര്‍ച്ചയ്ക്കെടുക്കില്ല. സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം വന്‍തോതില്‍ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണ്‌ പാര്‍ലമെന്റികാര്യ മന്ത്രി കിരണ്‍ റിജിജു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. 

ഇന്ന് പരിഗണിക്കാനായി കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാന‌ നിമിഷം പരിഗണിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കേരളത്തിലെ‌ നിയമസഭാ തിരഞ്ഞെടുപ്പും ക്രൈസ്തവ സഭകളുടെ‌ എതിര്‍പ്പും പരിഗണിച്ചാണ് ബില്‍ പരിഗണിക്കുന്നത് മാറ്റിയതെന്നാണ്‌ സൂചന.


പ്രതിപക്ഷം രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം നടത്തിയിരുന്നു. ബജറ്റ് സമ്മേളനം ഏപ്രില്‍ രണ്ടിന് സമാപിക്കും. പ്രതിപക്ഷ പ്രതിഷേധത്തെ‌ തുടര്‍ന്ന്‌ ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. നിയമസഭാ‌ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പ്രതിപക്ഷം രാജ്യത്തെ‌ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ കിരണ്‍ റിജിജു ആരോപിച്ചു.

ബില്‍ പരിഗണിക്കുന്നത് കണക്കിലെടുത്ത് കോൺഗ്രസ് എംപിമാരോട് ഇന്ന് അടിയന്തരമായി ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദേശം നൽകിയിരുന്നു. മിക്ക കേരള എംപിമാരും പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളിൽ പലരും തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കുമ്പോൾ ബലമായി എഫ്സിആർഎ ബിൽ പാസാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാൻ എംപിമാർ ഡൽഹിയിലെത്തണമെന്ന് കാത്തലിക് ബിഷപ്സ് കോ‍ൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !