അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ച് ചലച്ചിത്ര താരം നിഖില വിമൽ

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കുചേർന്ന് ചലച്ചിത്ര താരം നിഖില വിമൽ. കഴിഞ്ഞ തവണയും സുമേഷിനായി താൻ രംഗത്തിറങ്ങിയിരുന്നതായും ഇത്തവണയും അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ വിജയിക്കണമെന്നും താരം പറഞ്ഞു. കണ്ണൂരിലെ വികസന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു നിഖിലയുടെ വോട്ട് അഭ്യർത്ഥന.

താൻ ആദ്യമായി പങ്കെടുത്ത റോഡ് ഷോ സുമേഷിന് വേണ്ടിയായിരുന്നുവെന്നും സുമേഷിന്റെ വിജയത്തിനായി പ്രാർത്ഥിക്കാറുണ്ടെന്നും നിഖില സ്മരിച്ചു. പുതിയ തെരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ സുമേഷ് നടത്തിയ ഇടപെടലുകൾ തളിപ്പറമ്പുകാരി എന്ന നിലയിൽ തനിക്ക് ഏറെ ഉപകാരപ്പെട്ടുവെന്നും താരം കൂട്ടിച്ചേർത്തു. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലം മുതൽ സുമേഷിനെ അറിയാമെന്നും കഴിഞ്ഞ പത്ത് വർഷമായി നാട്ടിലുണ്ടായ വികസന തുടർച്ചയ്ക്കായി അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും നിഖില വോട്ടർമാരോട് അഭ്യർത്ഥിച്ചു.


അഴീക്കോടിന് പുറമെ തളിപ്പറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കായും നിഖില വോട്ട് തേടി. ശ്യാമള ടീച്ചറുടെ രാഷ്ട്രീയ പാരമ്പര്യവും സ്നേഹവും നേരിട്ടറിഞ്ഞ വ്യക്തിയാണ് താനെന്നും നിഖില പറഞ്ഞു. തളിപ്പറമ്പിലെ ഹാപ്പിനസ് സ്ക്വയർ ഉൾപ്പെടെയുള്ള കലാ-സാംസ്കാരിക വികസനങ്ങളും പുതിയ തിയറ്റർ കോംപ്ലക്സ് പദ്ധതിയും ഉയർത്തിക്കാട്ടിയ താരം, വികസനങ്ങളുടെ തുടർച്ചയ്ക്കായി ശ്യാമള ടീച്ചറെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !