ഡൽഹിയിൽ ഭരണം നഷ്ടപ്പെട്ടതിനു ശേഷം എഎപിക്ക് ലഭിക്കുന്ന കനത്ത തിരിച്ചടി; ആം ആദ്മി പാർട്ടിയുടെ അടിവേരിളക്കി രാഘവ് ഛദ്ദ; പാർട്ടിയുടെ ദേശീയ പ്രാധാന്യം നഷ്ടപ്പെടും

ന്യൂഡൽഹി:  2026 ഏപ്രിൽ ആദ്യവാരം രാഘവ് ഛദ്ദയെ രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഡപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ഇരിക്കുന്ന കൊമ്പ് മുറിക്കും പോലെയാകുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം സ്വപ്നത്തിൽ പോലും കരുതി കാണില്ല. തനിക്കൊപ്പം രാജ്യസഭയിലെ ആറ് സഹപ്രവർത്തകരേയും കൂട്ടി രാഘവ് ഛദ്ദ ബിജിപിയിലേക്ക് പോകുമ്പോൾ ഇളകുന്നത് ആം ആദ്മി പാർട്ടിയുടെ അടിവേരാണ്. 


ഡൽഹിയിൽ ഭരണം നഷ്ടപ്പെട്ടതിനു ശേഷം എഎപിക്ക് ലഭിക്കുന്ന കനത്ത തിരിച്ചടിയാണ് പാർട്ടിയിൽ നിന്ന് രാജ്യസഭ എംപിമാരുടെ കൊഴിഞ്ഞുപോക്ക്. അടുത്തക്കാലത്തൊന്നും ഇത്രയും രാജ്യസഭ എംപിമാർ ഇത്തരമൊരു കൂടുമാറ്റം നടത്തുന്നത് ദേശീയ രാഷ്ട്രീയം കണ്ടിട്ടില്ല.


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തുന്നില്ലെന്നും സോഫ്റ്റ് പിആർ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ആരോപിച്ചായിരുന്നു രാഘവ് ഛദ്ദയ്ക്കെതിരായ ആം ആദ്മി പാർട്ടിയുടെ നടപടി. ഡൽഹി മദ്യനയക്കേസിൽ കേജ്‌രിവാളിനെയും മനിഷ് സിസോദിയയെയും കോടതി വെറുതെ വിട്ടപ്പോൾ രാഘവ് ഛദ്ദ പ്രതികരിക്കാതിരുന്നത് പാർട്ടിക്കുള്ളിൽ സംശയങ്ങൾക്കിടയാക്കി. കൂടാതെ, തന്റെ എക്സ് അക്കൗണ്ടിൽ നിന്ന് ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരായ പഴയ പോസ്റ്റുകൾ അദ്ദേഹം നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 


ഛദ്ദയെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ച് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ രംഗത്തെത്തിയിരുന്നു. കേജ്‌രിവാളിന് കഴിവുള്ളവരെ സഹിക്കാൻ കഴിയില്ലെന്നായിരുന്നു ബിജെപിയുടെ വിമർശനം.

രാഘവ് ഛദ്ദ ബിജെപിയിലേക്ക് ചേക്കറുമ്പോൾ ∙ രാജ്യസഭയിൽ ബിജെപിയുടെ കരുത്ത് വർധിക്കും. നിലവിൽ 113 എംപിമാരാണ് ബിജെപിക്ക് രാജ്യസഭയിലുള്ളത്. എൻഡിഎ സഖ്യത്തിന് 146 പേരാണുള്ളത്. 7 പേർ ഭരണപക്ഷത്തേക്ക് എത്തുന്നതോടെ ബിജെപി എംപിമാരുടെ എണ്ണം 121 ആയും എൻഡിഎ സഖ്യത്തിന്റേത് 153 ആയും ഉയരും.

  •  പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ ആണ് നീക്കത്തിനു പിന്നിലെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. രാജ്യസഭയിൽ എഎപിക്ക് ഉണ്ടായിരുന്ന 10 എംപിമാരിൽ ഏഴ് പേരെയും അടർത്തിയെടുക്കുന്നതിലൂടെ പാർട്ടിയുടെ ദേശീയ പ്രാധാന്യം നഷ്ടപ്പെടും.

  • നിയമപരമായ കുരുക്കുകൾ ഒഴിവാക്കാൻ വളരെ ആസൂത്രിതമായിരുന്നു രാഘവ് ഛദ്ദയുടെ നീക്കം. ആകെയുള്ള 10 എംപിമാരിൽ 7 പേർ (രണ്ടിലൊന്ന് ഭൂരിപക്ഷത്തിൽ കൂടുതൽ) ഒന്നിച്ച് പാർട്ടി വിട്ടതിനാൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കാൻ സാധിക്കില്ല. മറ്റൊരു പാർട്ടിയുമായി ലയിക്കുന്നതിനു ഈ നിയമ പരിരക്ഷ ഇവർക്ക് ലഭിച്ചു.

  • കഴിഞ്ഞ കുറച്ച് മാസങ്ങളായി രാഘവ് ഛദ്ദയും ആം ആദ്മി പാർട്ടിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. രാജ്യസഭയിലെ പാർട്ടിയുടെ ഡപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് രാഘവിനെ മാറ്റിയത് തിരിച്ചടിയായി. പകരം അശോക് മിത്തലിനെയാണ് ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇപ്പോൾ അശോക് മിത്തലും ബിജെപി പാളയത്തിലേക്കാണ് പോകുന്നത്. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ ഭീഷണിപ്പെടുത്തിയാണ് കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് എഎപി വിശ്വസിക്കുന്നു. 

  • നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമമാണിതെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കുക്കൂട്ടൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !