കൊല്ലം: കുരിയോട് പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരൻ ഉടമയെ കുത്തിക്കൊന്നു. ഹോട്ടൽ സ്‌പൈസി ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈൻ (52) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഹോട്ടൽ ജീവനക്കാരൻ മംഗലപുരം ബെൽത്തങ്കടിയിൽ, പേരിമെന്താടി ഹൗസിൻ ഇർഷാദ് (32) നെ പിന്നീട് തിരുവനന്തപുരം മണ്ണന്തലയിൽ പോലീസ് പിടികൂടി.
ജോലിക്ക് കയറിയ ശേഷവും ഇയാൾ ജോലിക്ക് സ്ഥിരമായി വരാത്തതിനെ തുടർന്നു റൂമിൽ അന്വേഷിക്കാൻ എത്തിയതായിരുന്നു സക്കീർ ഹുസൈൻ. ഇതിനിടെ പ്രകോപിതനായ പ്രതി കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തുമ്പോൾ കുത്തേറ്റ് നിലത്ത് കിടക്കുകയായിരുന്നു സക്കീർഹുസൈൻ. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചു. സക്കീർ ഹുസൈന് കടയ്ക്കലും വർക്കലയിലും ഹോട്ടലും ആക്കലിൽ തുണിക്കടയും ഉണ്ട്. സൗമ്യ സ്വഭാവക്കാരനായിരുന്നു മരിച്ച സക്കീർ ഹുെൈസനന്ന് നാട്ടുകാർ പറഞ്ഞു. ചടയമംഗലം എസ്.എച്ച്.ഒ. കണ്ണൻ, എസ്.ഐ. മാരായ ഡെന്നിസൺ അഗസ്റ്റ്യൻ, അഞ്ജിത ശ്രീകുമാർ, അലക്‌സാണ്ടർ, ഗിരി, സി.പി.ഒ. മാരായ അജിത്ത്, സജി, ജോബി, രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചടയമംഗലം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ഷംല, മക്കൾ: ഫായിസ്, ഫൈഹ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.