തേജസ്സ് യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന എൻജിന്റെ അറ്റകുറ്റപ്പണികൾ നിർവഹിക്കാനുള്ള സംവിധാനം ഇന്ത്യയിൽ ആരംഭിക്കും;

ന്യൂഡൽഹി: തേജസ്സ് യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന എൻജിന്റെ അറ്റകുറ്റപ്പണികൾ നിർവഹിക്കാനുള്ള സംവിധാനം ഇന്ത്യയിൽ ആരംഭിക്കും. എഫ്404–ഐഎൻ20 എൻജിനുകൾ നിർമിക്കുന്ന യുഎസിലെ ജനറൽ ഇലക്ട്രിക്കും വ്യോമസേനയും തമ്മിൽ ഇതിനുള്ള ധാരണയായി. വൈകാതെ കരാറിൽ ഒപ്പിടും. 


വ്യോമസേന നിലവിൽ 35 തേജസ്സ് യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. വ്യോമസേനയ്ക്കുള്ള 180 തേജസ് മാർക്ക്1എ യുദ്ധവിമാനങ്ങളിലും ജിഇ എൻജിനുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ എൻജിൻ അറ്റകുറ്റപ്പണികൾക്കെല്ലാം പര്യാപ്തമായ നിലയിലാകും സംവിധാനം സജ്ജമാക്കുക.

തേജസിന്റെ അടുത്ത പതിപ്പ് എംകെ2 യുദ്ധവിമാനങ്ങൾക്കുള്ള എഫ്414 എൻജിനുകൾ ജിഇയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) ചേർന്നു നിർമിക്കുന്നതും സജീവ ചർച്ചകളിലുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നാണു വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !