ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂടുമോയെന്ന ആശങ്ക; ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപന കുതിച്ചുകയറി

രാജ്യാന്തര എണ്ണവിലയിലെ കുതിപ്പിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂടുമോയെന്ന ആശങ്കയിലാണ് ഇപ്പോഴും ജനം. പല സ്വകാര്യ എണ്ണക്കമ്പനികളും ഇന്ധനവില കുത്തനെ കൂട്ടിക്കഴിഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം ഇന്ധനത്തിനും വില ഉയർത്തി. സാധാരണ പെട്രോളിനും ഡീസലിനും വില കൂട്ടുമോ എന്ന ആശങ്ക പക്ഷേ, വാഹന വിൽപനയിലും പ്രതിഫലിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 


പെട്രോളും ഡീസലും ഇന്ധനമായുള്ള ‘പരമ്പരാഗത വാഹന’ വിൽപന ഇടിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപന കുതിച്ചുംകയറി. കേരളത്തിലും ഇതേ ട്രെൻഡാണ് കാണുന്നത്. മാർച്ചിൽ 19,711 ഇലക്ട്രിക് കാറുകളാണ് രാജ്യത്ത് റജിസ്റ്റർ ചെയ്തതെന്ന് പരിവാഹൻ പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കി. ഇത് റെക്കോർഡാണ്. 2024 മാർച്ചിനേക്കാൾ 49 ശതമാനമാണ് വര്‍ധന. 2026 ജനുവരിയിൽ 19,322 കാറുകള്‍ വിറ്റതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പനയും മുൻവർഷത്തേക്കാൾ 36% വര്‍ധിച്ച് റെക്കോർഡ് 1,77,845 ആയി. 2025 ഒക്ടോബറിലെ 1,44,378 എന്ന റെക്കോർഡാണ് മറികടന്നത്.


കഴിഞ്ഞ സാമ്പത്തിക വർഷം (2025–26) രാജ്യത്താകെ 1,96,754 ഇലക്ട്രിക് കാറുകളാണ് വിറ്റത്. മുൻവർഷത്തേക്കാൾ 82% അധികം. 2024–25 വർഷം 1,08,342 ഇലക്ട്രിക് കാറുകള്‍ നിരത്തിൽ എത്തിയിരുന്നു. മാർച്ച് 31ന് സമാപിച്ച ഇക്കഴിഞ്ഞ 2025-26 സാമ്പത്തിക വർഷം 14 ലക്ഷം ഇലക്ട്രിക് ഇവി വിൽപന നടന്നു.

സാമ്പത്തിക വർഷത്തെ അവസാന മാസമായതിനാൽ മാർച്ചിൽ പൊതുവേ വാഹന വിൽപന കൂടാറുണ്ട്. എന്നാൽ ഇത്തവണ വിൽപന പതിവിലേറെ ഉയർന്നു. 12,434 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിൽ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്.


2025 മാർച്ചിൽ വിറ്റത് 8,105 ഇവികളായിരുന്നു. ഇത്തവണ 53.4% വർധിച്ചു. ഇക്കൊല്ലം ഫെബ്രുവരിയിൽ വിൽപന 9,758 ഇലക്ട്രിക് വാഹനങ്ങളായിരുന്നു. മാർച്ചിൽ വിൽപന 27% കൂടി.

2026ലെ ആദ്യ രണ്ടു മാസങ്ങളെ അപേക്ഷിച്ച് മാർച്ചിൽ പെട്രോൾ , ഡീസൽ വാഹനങ്ങളുടെ വിൽപന കുറഞ്ഞിട്ടുമുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഏഴായിരത്തിന് പുറത്ത് ഡീസല്‍ വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. മാര്‍ച്ചിൽ ഇത് 6,727 ആയി കുറഞ്ഞു. പെട്രോൾ കാറുകളുടെ വിൽപന ഫെബ്രുവരി, മാർച്ച് മാസങ്ങളിലും കുറഞ്ഞതായി കണക്ക് പറയുന്നു. ജനുവരിയിൽ 70,000ത്തോളം വാഹനങ്ങളാണ് നിരത്തിലെത്തിയത്. തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ ഇത് 60,000ത്തിലേക്ക് താഴ്ന്നു. ജിഎസ്‍ടി ഇളവിന്‍റെ നേട്ടം കുറഞ്ഞതും ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം കൂടിയതുമാണ് ഇതിന് കാരണമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിച്ചിരുന്ന സബ്‍സിഡി മാർച്ചിൽ അവസാനിക്കുമെന്നു കരുതി ഉപയോക്താക്കൾ വാങ്ങൽ നേരത്തെയാക്കിയതും വിൽപന കണക്ക് കൂടാൻ കാരണമായി. എന്നാൽ പിഎംഇഡ്രൈവ് വഴിയുള്ള സബ്സിഡി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. വാഹനങ്ങളുടെ മലിനീകരണ ചട്ടങ്ങൾ പാലിക്കാൻ കമ്പനികൾ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിച്ചതും മറ്റൊരു കാരണം. വിപണിയില്‍ കൂടുതൽ മോഡലുകൾ ലഭ്യമായത്, ചാർജിങ് സൗകര്യങ്ങൾ വർധിച്ചത്, സർക്കാർ നയങ്ങൾ എന്നിവയും റെക്കോര്‍ഡ് വിൽപനയിലെത്താൻ സഹായിച്ചു. പുതിയ സാമ്പത്തിക വർഷത്തിലും ഇലക്ട്രിക് വാഹന വിപണി മികച്ച വിൽപന നേടുമെന്നാണ് വിദഗ്‍ധർ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !