ശ്രീനന്ദ മരണത്തിൽ ദുരൂഹതയേറുന്നു; പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ ജില്ലാ കളക്ടറുടെ നിർദേശം

കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ മാണിക്കധാരയിൽ മലയാളി പെൺകുട്ടി ശ്രീനന്ദ (15) മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ ഇന്ന് തന്നെ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. 


സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിച്ച് നടപടികൾ വേഗത്തിലാക്കാനാണ് നിർദേശം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാത്രിയോടെ തന്നെ നാട്ടിലേക്ക് കൊണ്ടുപോകും.
നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ മാണിക്കധാര വ്യൂ പോയിന്റിന് 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മൃതദേഹം ദൃശ്യമായത്.

മകളെ തട്ടിക്കൊണ്ടുപോയതാകാമെന്ന മാതാപിതാക്കളുടെ ആരോപണം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി.

ചൊവ്വാഴ്ച വൈകീട്ട് 5.20-ഓടെയാണ് 40 അംഗ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന ശ്രീനന്ദയെ പെട്ടെന്ന് കാണാതായത്. 

പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് പത്തോളം പേരെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ബന്ധുക്കളുടെ എല്ലാ പരാതികളും കൃത്യമായി അന്വേഷിക്കുമെന്ന് ചിക്കമഗളൂരു പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !