ചെന്നൈ: സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം നടന്‍ വിജയിന്റെ പാർട്ടി ടിവികെയെ (തമിഴക വെട്രി കഴകം) വെട്ടിലാക്കുന്നു. പലരും പീഡനം, കവർച്ച, കൊലപാതകം, വ്യാജ പ്രചാരണം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരാണ് എന്നതാണു തലവേദന.
സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം ടിവികെയെ വെട്ടിലാക്കുന്നു;
0
വ്യാഴാഴ്ച, ഏപ്രിൽ 02, 2026
ശരീരത്തിൽ മോശമായി സ്പർശിച്ചെന്ന പ്രവർത്തകയുടെ പരാതിയിൽ പൂനമല്ലിയിലെ സ്ഥാനാർഥി ആർ.പ്രകാശത്തിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സേലം ജില്ലയിലെ കുളത്തൂരിൽ പ്രചാരണത്തിനെത്തിയ ജില്ലാ സെക്രട്ടറി സെൽവത്തെ ഗ്രാമത്തിൽ കയറുന്നതിൽ നിന്നു നാട്ടുകാർ വിലക്കി.
തഞ്ചാവൂർ ജില്ലയിലെ പേരാവുറണി മണ്ഡലത്തിലെ സ്ഥാനാർഥി ചന്ദ്രകാന്തിപൻ കവർച്ച, കൊലപാതക കേസുകളിൽ പ്രതിയാണ്. പട്ടുകോട്ടയിലെ സ്ഥാനാർഥിയും പീഡനക്കേസിലെ മുഖ്യപ്രതിയാണ്. സമൂഹമാധ്യമങ്ങളിലൂടെ അശാസ്ത്രീയ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണമാണു കോയമ്പത്തൂർ ഗൗണ്ടംപാളയം സ്ഥാനാർഥി ആർ.ഡി.കനിമൊഴി നേരിടുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.