കസ്റ്റഡി മർദനത്തിൽ വിവാദത്തിലായ ഡിവൈഎസ്പിക്ക് സ്ഥാനക്കയറ്റം നൽകാൻ നീക്കം; എസ്പി ആയി സ്ഥാനക്കയറ്റം നൽകാൻ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിലിന്റെ അംഗീകാരം

തിരുവനന്തപുരം: വിവാദ ഡിവൈഎസ്പിക്ക് സ്ഥാനക്കയറ്റം നൽകാൻ നീക്കം. കസ്റ്റഡി മർദനത്തിൽ വിവാദത്തിലായ ഡിവൈഎസ്പി മധു ബാബുവിനാണ് സ്ഥാനക്കയറ്റ ശുപാർശ. 


എസ്പി ആയി സ്ഥാനക്കയറ്റം നൽകാൻ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിലിന്റെ അംഗീകാരം നൽകി. ഉത്തരവിനെതിരെ വലിയതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
മാസങ്ങൾക്ക് മുമ്പാണ് ഈ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ജയകൃഷ്ണൻ തണ്ണിത്തോട് എന്ന എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പരാതിയുമായി മുന്നോട്ടുവന്നത്. 


കള്ളക്കേസിൽ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചു എന്നായിരുന്നു ജയകൃഷ്ണന്റെ പരാതി. കർണപടം അടിച്ച് തകർത്തുവെന്നും പെപ്പർ സ്‌പ്രേ പ്രയോഗിച്ചുവെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.  പിന്നാലെയാണ്, 22 കള്ളക്കേസുകൾ തനിക്കെതിരായി ചുമത്തി എന്ന ആരോപണവുമായി ജ്വല്ലറി ഉടമയായ പത്തനംതിട്ട സ്വദേശിയും രംഗത്തെത്തിയത്. 


ഇദ്ദേഹത്തെയും കസ്റ്റഡിയിലെടുത്ത് മർദിച്ചതായാണ് വിവരം. 2006 ഓഗസ്റ്റിൽ പള്ളിപ്പുറം സ്വദേശിയെ മർദിച്ച കേസിൽ കോടതി തടവും പിഴയും നൽകി ശിക്ഷിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി മധു ബാബു എന്നതാണ് മറ്റൊരു സുപ്രധാനകാര്യം.

തിരഞ്ഞെടുപ്പിന് മുമ്പായാണ് സാധാരണഗതിയിൽ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിൽ കൂടുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !