തമിഴ്‌നാട് കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയും;

ചെന്നൈ:തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി.പ്രവീണും. വിളവങ്കോട് മണ്ഡലത്തിലാണ് പ്രവീൺ മത്സരിക്കുന്നത്. 


തിരുവനന്തപുരത്തിന്റെ അയൽപ്രദേശമായ വിളവങ്കോട്ടെ പോരാട്ടം കേരളത്തിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സി എസ് ഐ സഭയ്ക്ക് തിരുവനന്തപുരത്തെ ഒമ്പതോളംസീറ്റുകളിൽ വലിയ സ്വാധീനമുണ്ടെന്നാണ് ടി ടി പ്രവീൺ പറയുന്നത്.


ഈ സീറ്റുകളിലെയും മറ്റിടങ്ങളിലെയും സി എസ് ഐ വോട്ട് ബാങ്കിൽ കൂടി കണ്ണുവെച്ചാണ് പ്രവീണിനെ കോൺഗ്രസ് രംഗത്തിറക്കിയതെന്നാണ് വിലയിരുത്തൽ.

നെയ്യാറ്റിൻകര, പാറശാല, നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ സിഎസ്‌ഐ സഭക്ക് സ്വാധീനമുണ്ട്.

സഭയെ കൈവിടാത്ത പാർട്ടിയെ സഭയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പ്രവീൺ മത്സരിക്കുന്ന വിളവങ്കോട് കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. 2021ൽ 28669 വോട്ടുകൾക്ക് വിജയിച്ച കോൺഗ്രസ് 2024-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇരട്ടിയോളമാക്കിയിരുന്നു. 2021-ൽ കോൺഗ്രസിനായി മത്സരിച്ച് ജയിച്ച എസ്.വിജയധരണിയാണ് ഇത്തവണത്തെ ബിജെപി സ്ഥാനാർഥി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !