ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാരയിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടർ തുറന്നിട്ട് തീ കൊളുത്തി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഈ ദാരുണമായ സംഭവം.
യുവാവിന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരു ഇ-കൊമേഴ്സ് പോർട്ടലിൽ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു യുവാവ്. യുവാവ് പെൺകുട്ടിയെ കുറച്ചുനാളായി ശല്യം ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ തമ്മിൽ നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നും, യുവാവിന്റെ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചതോ അല്ലെങ്കിൽ അവർ തമ്മിലുള്ള മറ്റെന്തെങ്കിലും തർക്കമോ ആകാം അക്രമത്തിന് കാരണമെന്നും പോലീസ് കരുതുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഇരു കുടുംബാംഗങ്ങളെയും അയൽവാസികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.