കണ്ണൂർ വിമാനത്താവളം വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസ മേഖലയിലെ വീടുകൾ ഏറ്റെടുക്കൽ നടപടികൾ ഉടൻ;

മട്ടന്നൂർ:  വിമാനത്താവളം വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസ മേഖലയായ കല്ലേരിക്കര വയലാട്ടിലെ കല്ലേരിക്കരിയിലെ വീടുകൾ ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. റൺവേ വികസനത്തിനായി ഏറ്റെടുക്കുന്ന 245 ഏക്കർ ഭൂമിയുടെ നടപടിക്രമങ്ങൾക്കൊപ്പം ഇതും നടപ്പിലാക്കാനാണ് സാധ്യത. 


14 വീടുകളുടെ പുനരധിവാസ പാക്കേജ് സംബന്ധിച്ച് അന്തിമ ധാരണയായില്ല. സ്ഥലത്തിനു പകരം പണം നൽകാമെന്ന് അധികൃതർ അറിയിച്ചതായി ഭൂവുടമകൾ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപുതന്നെ വീടുകൾ ഏറ്റെടുക്കാനുള്ള തീരുമാനമായിരുന്നു. വിവിധ കാരണത്താൽ നീണ്ടു പോകുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് മഴക്കാലത്ത് ചെളിയും മണ്ണും ഒഴുകിയെത്തുന്നത് ബോധ്യപ്പെട്ടതിനാലാണ് ഭൂമി ഏറ്റെടുക്കുന്നത്.


ഒരു തവണ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസം ലഭിച്ചതിനാലാണ് പുതുതായി പാക്കേജ് അനുവദിക്കാൻ കഴിയാത്തതെന്ന് അധികൃതർ ഭൂവുടമകളെ അറിയിച്ചിരുന്നു.

റൺവേയുടെ അപ്രോച്ച് ലൈറ്റിനുവേണ്ടി മട്ടന്നൂർ ഭാഗത്ത് മണ്ണ് നിറച്ചതോടെയാണ് വയലാട്ടിലെ 15 കുടുംബങ്ങൾ പ്രതിസന്ധിയിലായത്.


മഴക്കാലത്ത് റൺവേ പരിസരത്തുനിന്ന് ചെളിയും മണ്ണും ഒഴുകിയെത്തി കിണറും വീടും മലിനമായിത്തുടങ്ങിയതോടെയാണ് വീടുകൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് വീട്ടുകാർ രംഗത്തെത്തിയത്. ഇതിൽ ഒരാളുടെ വീട് നേരത്തെ ഏറ്റെടുക്കുകയും പുനരധിവാസ പാക്കേജ് നൽകുകയും ചെയ്തിട്ടുണ്ട്.


ബാക്കിയുള്ളവർക്കും അത് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 14 വീടുകളിൽ 10 വീടുകൾ കീഴല്ലൂർ പഞ്ചായത്തിലും 4 വീടുകൾ മട്ടന്നൂർ നഗരസഭയിലുമാണ്. വിമാനത്താവളത്തിന്റെ റൺവേയ്ക്കുവേണ്ടി മണ്ണിട്ടുയർത്തിയതിന്റെ തൊട്ടുതാഴെയാണ് ഈ വീടുകൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !