മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി; പത്തൊൻപതുകാരായ രണ്ടു പേർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: കൂത്തുപറമ്പ് പാച്ചപ്പൊയ്കയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ രണ്ട് പത്തൊൻപതുകാരെ പോലീസ് കേസെടുത്തു. 


മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം ‘സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകി ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതിന് ടി.എ. അനുനന്ദിനെതിരെയാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്. ടി. സുധീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും ബോധപൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.


സമാനമായ രീതിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദിനെതിരെ പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചതിന് എ.ടി. യദുനന്ദിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

'റേഷനരി കട്ട കള്ളനും വയനാട് ഫണ്ട് മുക്കിയവർക്കും വോട്ടില്ല’ എന്ന അടിക്കുറിപ്പുള്ള ഫ്ലക്സ് ബോർഡ് സഹിതം സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ റെഡ് ആർമി ഓലയിക്കര എന്ന അക്കൗണ്ടിലൂടെ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് കേസ്. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധർമ്മടം പോലീസ് ഈ നടപടി സ്വീകരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !