ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ല; ആരോപണങ്ങൾ തള്ളിക്കളഞ്ഞ് മെലാനിയ ട്രംപ്

വാഷിങ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. എപ്സ്റ്റീനുമായി തന്നെ ബന്ധിപ്പിക്കുന്ന എല്ലാ ആരോപണങ്ങളെയും അവർ തള്ളിക്കളഞ്ഞു.


താൻ എപ്സ്റ്റീന്റെ ഇരയല്ലെന്ന് മെലാനിയ ട്രംപ് പറഞ്ഞു. എപ്സ്റ്റീനുമായോ അദ്ദേഹത്തിന്റെ കൂട്ടാളി ഗിസ്‌ലൈൻ മാക്‌സ്‌വെല്ലുമായോ തനിക്ക് സൗഹൃദമില്ല. മാക്‌സ്‌വെല്ലുമായി സാധാരണ നിലയിലുള്ള ഇ മെയിൽ ആശയവിനിമയം മാത്രമേ നടത്തിയിട്ടുള്ളൂ.


തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ധാർമികതയോ മര്യാദയോ ഇല്ലെന്ന് മെലാനിയ കുറ്റപ്പെടുത്തി. ന്യൂയോർക്കിലെയും പാം ബീച്ചിലെയും പൊതുവായ പരിപാടികളിൽ പങ്കെടുക്കുമ്പോൾ, എപ്സ്റ്റീൻ പങ്കെടുത്ത അതേ പാർട്ടികളിൽ താനും ഭർത്താവ് ഡോണൾഡ് ട്രംപും ഉണ്ടായിട്ടുണ്ടാകാമെന്ന് അവർ സമ്മതിച്ചു.

എപ്സ്റ്റീൻ വഴിയല്ല ഡോണൾഡ് ട്രംപിനെ പരിചയപ്പെട്ടത്. 1998ൽ ഒരു പാർട്ടിയിൽ വെച്ചാണ് ട്രംപിനെ ആദ്യമായി കാണുന്നത്. എപ്സ്റ്റീനെ ആദ്യമായി കാണുന്നത് 2000ൽ ട്രംപിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണെന്നും അന്ന് അയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മെലാനിയ പറഞ്ഞു.

എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലോ ദ്വീപിലോ പോയിട്ടില്ല. ഒരു തരത്തിലുള്ള അന്വേഷണത്തിലും താൻ സാക്ഷിയല്ലെന്നും മെലാനിയ വ്യക്തമാക്കി. എപ്സ്റ്റീന്റെ പീഡനത്തിനിരയായവർക്ക് യുഎസ് കോൺഗ്രസിന് മുന്നിൽ സത്യപ്രസ്താവന നടത്താൻ ഹിയറിങ് ഒരുക്കണമെന്ന് മെലാനിയ ആവശ്യപ്പെട്ടു. ഓരോ സ്ത്രീക്കും തന്റെ ജീവിതകഥ പൊതുസമൂഹത്തോട് പറയാൻ അവസരം ലഭിക്കണം. ആ മൊഴികൾ കോൺഗ്രസ് രേഖകളിൽ സ്ഥിരമായി ഉൾപ്പെടുത്തണമെന്നും അവർ പറഞ്ഞു. തനിക്കെതിരെയുള്ള വ്യാജ ചിത്രങ്ങളും പ്രസ്താവനകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അവ വിശ്വസിക്കരുതെന്നും മെലാനിയ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !