കാട്ടാക്കടയിൽ വോട്ട് അട്ടിമറി; വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് രേഖപ്പെടുത്തി;

കാട്ടാക്കട: കാട്ടാക്കട കട്ടക്കോട് സെന്റ് ആന്റണീസ് സ്കൂളിലെ 71-ാം നമ്പർ ബൂത്തില്‍ വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയതിനെച്ചൊല്ലി വൻ പ്രതിഷേധം.


83-കാരനായ സത്യന്റെ വോട്ടാണ് ഉദ്യോഗസ്ഥൻ അട്ടിമറിക്കാൻ ശ്രമിച്ചത്. സംഭവത്തെത്തുടർന്ന് ബൂത്തില്‍ യു.ഡി.എഫ് - എല്‍.ഡി.എഫ് പ്രവർത്തകർ തമ്മില്‍ ഉരസലുണ്ടായെങ്കിലും ഒടുവില്‍ വയോധികന് വീണ്ടും വോട്ട് ചെയ്യാൻ അവസരം നല്‍കി അധികൃതർ രംഗം ശാന്തമാക്കി.


നടക്കാൻ ബുദ്ധിമുട്ടുള്ള സത്യൻ തന്റെ 16 വയസ്സുകാരനായ ചെറുമകനെ സഹായിയായി കൂട്ടിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ അനുമതി നല്‍കിയില്ല. പകരം സഹായിയായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ, വയോധികനോട് ചോദിക്കാതെ തന്നെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഐബി സതീഷിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. താൻ ഉദ്ദേശിച്ച ചിഹ്നത്തിലല്ല വോട്ട് വീണതെന്ന് തിരിച്ചറിഞ്ഞ സത്യൻ ബൂത്തിനുള്ളില്‍ പ്രതിഷേധവുമായി ഇരുന്നു.





'ഞാൻ കാറുപിടിച്ച്‌ വോട്ട് ചെയ്യാൻ വന്നത് യു.ഡി.എഫിന് വേണ്ടിയാണ്. എന്റെ വോട്ട് എനിക്ക് ഇഷ്ടമുള്ളവർക്ക് ചെയ്യാതെ ഞാൻ ഇവിടെ നിന്ന് മാറില്ല.' - സത്യൻ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ ബൂത്തിന് പുറത്ത് കോണ്‍ഗ്രസ് - സി.പി.ഐ.എം പ്രവർത്തകർ തമ്മില്‍ തർക്കമായി. ബൂത്തിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാല്‍ പോളിംഗ് തടസ്സപ്പെടുത്തരുതെന്നായിരുന്നു എല്‍.ഡി.എഫ് നിലപാട്. ഇതോടെ കാട്ടാക്കടയില്‍ നേരിയ സംഘർഷാവസ്ഥ നിലനിന്നു.

പ്രതിഷേധം ശക്തമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ടു. ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ വോട്ട് അസാധുവാക്കുമെന്നും വയോധികന് വീണ്ടും വോട്ട് ചെയ്യാമെന്നും അധികൃതർ ഉറപ്പുനല്‍കി. തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സത്യൻ മടങ്ങിയത്. വോട്ട് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ കർശന നടപടിയുണ്ടാകുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !