ഹോസ്റ്റലിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ്

ബാംഗ്ലൂർ: യലഹങ്കയിലെ ഹോസ്റ്റലിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് വിദ്യാർഥി മരിച്ചു. രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥി ലക്ഷ്യ മിശ്ര (19) യാണ് മരിച്ചത്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് അജ്നി കുമാർ മിശ്ര ആരോപിച്ചു.

ഹോസ്റ്റലിന്റെ ഒൻപതാം നിലയിയെ ജനലിലൂടെ ലക്ഷ്യ വീണുവെന്നാണ് അധികൃതർ അജ്നിയെ അറിയിച്ചത്. എന്നാല്‍ മൃതദേഹം കണ്ടപ്പോള്‍ അത്രയും ഉയരത്തില്‍ നിന്നും വീണ് മരിച്ചതിന്റെ ആഴത്തിലുള്ള മുറിവുകളൊന്നും മകന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും ലക്ഷ്യ വീണ ജനല്‍ ഇടുങ്ങിയതായിരുന്നുവെന്നും അജ്നി പറഞ്ഞു.



അജ്നിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. 



ഒൻപതാം നിലയിലൂടെ ലക്ഷ്യ തനിച്ച്‌ നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !