സമുദായത്തിന്റെ പേരിൽ വോട്ടു തേടിയെന്ന് പരാതി; യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

കോഴിക്കോട് : സമുദായത്തിന്റെ പേരിൽ വോട്ടു തേടിയെന്ന പരാതികളിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫ് അനൗൺസ്മെന്റിൽ സമുദായത്തിന്റെ പേരു സൂചിപ്പിച്ച് വോട്ട് തേടിയെന്ന വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി.രാമകൃഷ്ണനു നേരത്തെ നോട്ടിസ് ലഭിച്ചിരുന്നു.

സമുദായത്തിന്റെ പേരിൽ വീട്ടിലെത്തി വോട്ട് അഭ്യർഥിച്ചതായി കാട്ടി മൂന്നു പേർ റിട്ടേണിങ് ഓഫിസർക്കു നൽകിയ പരാതിയിലാണ് വിശദീകരണം തേടി പേരാമ്പ്ര മണ്ഡലത്തിലെ ഉപ വരണാധികാരി തെഹ്‌ലിയയ്ക്കു നോട്ടിസ് അയച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ് ലഭിച്ചാൽ മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകണം എന്നാണ് വ്യവസ്ഥ. തെഹ്‌ലിയയ്ക്ക് എതിരെ കമ്മിഷന് ലഭിച്ച മൂന്നു പരാതിയും ഒരേ സ്വഭാവത്തിലുള്ളതാണ് എന്നാണ് വിവരം. പരാതിക്കൊപ്പം തെളിവുകളൊന്നും സമർപ്പിച്ചിട്ടില്ല.


അതേസമയം, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഫാത്തിമ തെഹ്‌ലിയയുടെ ഇന്നത്തെ പ്രചാരണ പരിപാടികൾ മാറ്റിവച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി വിട്ടെങ്കിലും വെള്ളിയാഴ്ചത്തെ പ്രചാരണം അവസാനിപ്പിച്ചു. പേരാമ്പ്ര മണ്ഡലത്തിലെ ഉപ വരണാധികാരി കൂടിയായ ഡപ്യൂട്ടി കലക്ടറാണ് വെള്ളിയാഴ്ച രാവിലെ എൽഡിഎഫ് സ്ഥാനാർഥി ടി.പി.രാമകൃഷ്ണന് വിശദീകരണം തേടി നോട്ടിസ് അയച്ചത്. ടി.പി.രാമകൃഷ്ണനെതിരെ യുഡിഎഫ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നായിരുന്നു പറഞ്ഞിരുന്നത്.

അനൗൺസ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ടി.പി.രാമകൃഷ്ണൻ മറുപടി പറഞ്ഞത്. നോട്ടിസ് കിട്ടിയില്ലെന്ന് പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിനിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിവാദമായ അനൗൺസ്മെന്റ് എൽഡിഎഫ് നടത്തിയിട്ടില്ല. പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. എൽഡിഎഫിന്റെ പ്രചാരണവാഹനങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്മെന്റുകളുടെ റെക്കോഡുകൾ അടങ്ങിയ പെൻഡ്രൈവ് പരിശോധനയ്ക്കു നൽകാം. ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്താണ് ഇത്ര ധൃതി. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !