കിംവദന്തികൾ വിശ്വസിക്കരുതെന്ന് ഇന്ത്യൻ ഓയിൽ; രാജ്യത്ത് എൽപിജിയുടെ ക്ഷാമമില്ല; പാനിക്ക് ബുക്കിംഗും സംഭരണവും ഒഴിവാക്കണം;

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള എൽപിജി വിതരണം തടസമില്ലാതെ തുടരുന്നുവെന്ന് ഇന്ത്യൻ ഓയിൽ. ആഗോള ഊർജ്ജ വിപണികളെ ബാധിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും എല്ലാ വീടുകളിലും എൽപിജി തടസമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്നും ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്നും കമ്പനി അറിയിച്ചു. സമീപകാല ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് മുമ്പുള്ള അതേ നിലയിൽ തന്നെ ഇപ്പോഴും വിതരണം നടക്കുന്നുണ്ടെന്നും സാധാരണ ഗതിയിലാണെന്നും കമ്പനി വ്യക്തമാക്കി. 


ഇന്ത്യൻ ഓയിൽ നിലവിൽ പ്രതിദിനം ഏകദേശം 28 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. ബുക്കിംഗ് റീഫില്ലുകൾക്കായി എസ്എംഎസ്, ഐവിആർഎസ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ കോർപ്പറേഷൻ ഉപഭോക്താക്കളോട് നിർദേശിച്ചു. ഏകദേശം 87 ശതമാനം ബുക്കിംഗുകളും ഇപ്പോൾ ഡിജിറ്റൽ മോഡുകൾ വഴിയാണ് നടത്തുന്നതെന്ന് പ്രസ്‌താവനയിൽ പറഞ്ഞു. 


സിലിണ്ടറുകൾ അതാത് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡെലിവറി ഓതന്റിക്കേഷൻ കോഡുകൾ (ഡിഎസി ഒടിപി) ഉപയോഗിച്ചാണ് ഡെലിവറികൾ പൂർത്തിയാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്ന ഉപഭോക്തൃ ആശങ്കകൾ സജീവമായി പരിഹരിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ പരാതികളും പ്രശ്‌നങ്ങളും അവരവരുടെ ഔദ്യോഗിക പ്രൊഫൈലിലൂടെ ഉടനടി സഹായം തേടണമെന്നും ഇന്ത്യൻ ഓയിൽ പറഞ്ഞു. 


കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഉൾപ്പെടെ ചില എൽപിജി വിതരണക്കാരുടെ ദുരുപയോഗങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കമ്പനിക്ക് ലഭിച്ചെന്നും അവ പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മിന്നൽ പരിശോധന നടത്താൻ ഒന്നിലധികം ടീമുകളെ പല സംഭരണ, സൂക്ഷിപ്പ് കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ഇതുവരെ ഏകദേശം 68,000 റെയ്‌ഡുകൾ നടത്തിയതായും 855 എഫ്‌ഐആറുകളിലേക്കും 48,000-ത്തിലധികം സിലിണ്ടറുകൾ പിടിച്ചെടുത്തതായും ഇന്ത്യൻ ഓയിൽ പറഞ്ഞു. ആകെ 7,500-ലധികം പരിശോധനകൾ നടത്തിയതിൽ നിരവധി അനധികൃത ഇടപാടുകൾ കണ്ടെത്തി. ഇതിന് തുടർന്ന് അഞ്ച് പേരെ സസ്‌പെൻഡ് ചെയ്‌തതുൾപ്പെടെ 141 വിതരണക്കാർക്കെതിരെ നടപടി സ്വീകരിച്ചു. തുടർന്നും കർശന പരിശോധനകൾ നടത്തും. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി മറ്റ് എണ്ണ വിപണന കമ്പനികളുമായും സംസ്ഥാന സർക്കാരുകളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഓയിൽ കൂട്ടിച്ചേർത്തു. രാജ്യത്ത് എൽപിജിയുടെ ക്ഷാമമില്ലെന്നും പാനിക്ക് ബുക്കിംഗും സംഭരണവും ഒഴിവാക്കണമെന്നും ഉപഭോക്താക്കളോട് നിർദേശിച്ചു. കിംവദന്തികൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവര സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. തടസമില്ലാത്ത എൽപിജി ലഭ്യത, വിതരണത്തിലെ സുതാര്യത, ദുരുപയോഗങ്ങൾക്കെതിരെ കർശനമായ നടപടി എന്നിവ ഉറപ്പാക്കാനുള്ള പ്രതിബദ്ധത കമ്പനി ആവർത്തിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !