വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാതപമേറ്റതായി സംശയം

പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. 


ശങ്കരമംഗലം തോട്ടുങ്ങൽസിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീറാണ് മരിച്ചത്. ഇദ്ദേഹം ഒറ്റയ്ക്കാണ് വീട്ടിൽ താമസം. ഉച്ചയ്ക്ക് രണ്ട് മണിയോടെ സമീപവാസികളാണ് ബഷീർ വീട്ടുവളപ്പിൽ കിടക്കുന്നത് കണ്ടത്.


ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇദ്ദേഹത്തിന് സൂര്യാതപമേറ്റതായും സംശയിക്കുന്നുണ്ട്. 


എന്നാൽ ആശുപത്രി അധീകൃതർ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുളള നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാവൂ. 

മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !