ഡോ. ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം ഏപ്രിൽ 25-ന്

പാലാ: ഒരു നാടിന്റെ പ്രിയങ്കരനായിരുന്ന ജനകീയ ഡോക്ടറും, മുൻ ദേശീയ വോളിബോൾ താരവും, ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ മുൻ ഡിസ്ട്രിക്ട് ഗവർണറുമായിരുന്ന ഡോ. ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 25-ന് ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും സഹപാഠികളും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന സംഘാടനം അദ്ദേഹം അംഗമായും പ്രസിഡന്റ് ആയും പ്രവർത്തിച്ചിരുന്ന ASC Club ന്റെ നേതൃത്ത്വത്തിലാണ്.



ഏപ്രിൽ 25, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പൈക St . Joseph ദേവാലയത്തിൽ ഓർമ്മ കുർബാന. തുടർന്ന് 4 മണിക്ക് നടക്കുന്ന അനുസ്മരണ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും. പരിപാടിയിൽ ഡോ സിറിയക് തോമസ് , ഫ്രാൻസിസ് ജോർജ്ജ് എം.പി, മാണി സി കാപ്പൻ എം.എൽ.എ, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ. എ ലയൻസ് District Governer, I M A OFFICALS എന്നിവർ മുഖ്യാതിഥികളായിരിക്കും.


ഡോ. ജോർജ് മാത്യുവിന്റെ സമഗ്രമായ ജീവിതത്തെ ആസ്പദമാക്കി, അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ജെസി ജോർജ് മാത്യു തയ്യാറാക്കിയ 'എന്റെ പ്രിയൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ലയൺസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ കേരളത്തിനാകെ മാതൃകയായിരുന്ന ഡോ. ജോർജ് മാത്യുവിന്റെ അപ്രതീക്ഷിത വേർപാട് ഇന്നും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും വിശ്വസിക്കാൻ പ്രയാസകരമാണ്. നാടിന്റെവിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ ചടങ്ങ്, അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഒരു സ്നേഹസംഗമമായി മാറും.

മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജിമ്മി ജോസ് പാമ്പ്ളാനിയിൽ (പ്രസിഡണ്ട് എ.എസ് സി ക്ലബ്ബ് ), മോൻസി കാനാട്ട് (സെക്രട്ടറി),തോമസ് ജോസ് മറ്റപ്പള്ളിൽ (മുൻ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ),  ജോഷി പാമ്പ്ളാനിയിൽ (എ എസ് സി ക്ലബ്ബ് അംഗം) എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !