പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊൽക്കത്തയിൽ പുറത്തിറക്കി. സ്ത്രീകൾക്കും യുവാക്കൾക്കും വലിയ പ്രാധാന്യം നൽകുന്ന പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ നീണ്ട നിരതന്നെയുണ്ട്.
സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായം. സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കും. വനിതാ സുരക്ഷയ്ക്കായി പ്രത്യേക സ്ക്വാഡുകളും ബറ്റാലിയനുകളും രൂപീകരിക്കും. തൊഴിൽ രഹിതർക്ക് പ്രതിമാസം 3000 രൂപ സഹായം ഉറപ്പാക്കും. സംസ്ഥാനത്ത് ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിലാക്കും.
അതേ സമയം വനിത സംവരണ ബില്ലിലെ മാറ്റങ്ങൾ തിടുക്കത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. വനിതാ സംവരണ ബില്ലിലെ മാറ്റങ്ങൾ തിടുക്കത്തിൽ നടപ്പാക്കരുത്. തിരഞ്ഞെടുപ്പ് തോൽക്കുമെന്ന് ഉറപ്പായതോടെ സർക്കാർ നടത്തുന്ന നാടകമാണിതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.