എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നാലാംയൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും; അഞ്ചാം യൂണിറ്റ് നവംബറിൽ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: റഷ്യയിൽനിന്ന് വാങ്ങുന്ന എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നാലാംയൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. കപ്പൽമാർഗമാണ് എസ്–400 ഇന്ത്യയിലെത്തിക്കുന്നത്. എസ്–400 ന്റെ അഞ്ചാം യൂണിറ്റ് നവംബറിൽ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. 


ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച എസ്–400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാൻ കേന്ദ്രം ഇതിനകം അനുമതി നൽകിയിട്ടുണ്ട്. 400 കിലോമീറ്റർ ദൂരപരിധിയുള്ള എസ്–400ന്റെ പരിധിയിൽ സിന്ധുനദിക്ക് കിഴക്കുള്ള പാക്കിസ്ഥാന്റെ പ്രദേശങ്ങളും ഉൾപ്പെടും.


ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനു മുന്നോടിയായുള്ള വ്യോമസേന ഉദ്യോഗസ്ഥരുടെ പരിശോധന ഏപ്രിൽ 18 ഓടെ പൂർത്തിയായിരുന്നു. കഴിഞ്ഞയാഴ്ച എസ്–400 ഇന്ത്യയിലേക്ക് കപ്പൽ കയറ്റി. പുതുതായി എത്തുന്ന യൂണിറ്റ് രാജസ്ഥാൻ സെക്ടറിൽ വിന്യസിക്കുമെന്നാണ് കരുതുന്നത്. 


പാക്കിസ്ഥാനിൽനിന്നുള്ള മിസൈലുകളെ പ്രതിരോധിക്കുന്നത് ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്. 280 പുതിയ ഹ്രസ്വ–ദീർഘദൂര എസ്–400 മിസൈലുകൾ വാങ്ങാനും ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിനിടെ പഞ്ചാബിലെയും ഗുജറാത്തിലെയും എസ്–400 സംവിധാനങ്ങളെ പാക്കിസ്ഥാൻ പലതവണ ലക്ഷ്യമിട്ടിരുന്നു. സിന്ധുനദിയുടെ കിഴക്കൻ മേഖലകൾ എസ്–400 ന്റെ പരിധിയിലാണെന്ന ഭീതിയെ തുടർന്നായിരുന്നു ഇത്. 

ഇതിനു പിന്നാലെ പാക്കിസ്ഥാൻ അവരുടെ വ്യോമ സംവിധാനങ്ങളെയും സൈനികരെയും ക്വെറ്റയിലും പെഷാവറിലുമുള്ള സൈനികാസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. നവംബറിലെത്തുന്ന അഞ്ചാം യൂണിറ്റ് ചൈനയുമായുള്ള അതിർത്തിയിൽ സ്ഥാപിക്കാനാണ് സാധ്യത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !