അതീവ രഹസ്യമായ സാങ്കേതികവിദ്യകൾ സംരക്ഷിക്കുന്നത് പണത്തേക്കാൾ പ്രധാനമാണെന്ന് അമേരിക്കൻ സൈനിക പ്രോട്ടോക്കോൾ; സ്വന്തം അത്യാധുനിക യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക;

ടെഹ്‌റാൻ/ഇസ്ഫഹാൻ: ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ മരുഭൂമിയിൽ തങ്ങളുടെ സൈനിക രഹസ്യങ്ങൾ ശത്രുക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ സ്വന്തം അത്യാധുനിക യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക.

ഇറാൻ സൈന്യം വെടിവെച്ചിട്ട എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ രണ്ട് പൈലറ്റുമാരെ രക്ഷിക്കാനുള്ള അപകടകരമായ ദൗത്യത്തിനിടെയാണ് നൂറ് മില്യൺ ഡോളറിലധികം (830 കോടി) വിലമതിക്കുന്ന വിമാനങ്ങൾ അമേരിക്കയ്ക്ക് നശിപ്പിക്കേണ്ടിവന്നത്. 


അതീവ രഹസ്യമായ സാങ്കേതികവിദ്യകൾ സംരക്ഷിക്കുന്നത് പണത്തേക്കാൾ പ്രധാനമാണെന്ന അമേരിക്കൻ സൈനിക പ്രോട്ടോക്കോളിന്റെ ഭാഗമായിരുന്നു ഈ നടപടി. ഇറാൻ മണ്ണിൽ അകപ്പെട്ടുപോയ രണ്ട് സൈനികരെ രക്ഷിക്കാൻ അമേരിക്ക പ്രത്യേക ഓപ്പറേഷൻ ട്രാൻസ്പോർട്ട് വിമാനങ്ങൾ അയച്ചിരുന്നു. എന്നാൽ, മരുഭൂമിയിലെ താൽക്കാലിക ലാൻഡിങ് ഗ്രൗണ്ടിൽ ഇറങ്ങുന്നതിനിടെ മണലിൽ പൂഴ്ന്നുപോയതുമൂലം വിമാനങ്ങൾക്ക് സാങ്കേതികത്തകരാറുണ്ടായി. ലോക്ഹീഡ് മാർട്ടിൻ സി-130 വിഭാഗത്തിൽപ്പെട്ട എം.സി-130ജെ കമാൻഡോ II വിമാനങ്ങളായിരുന്നു ഇവ. ഇവയ്ക്കൊപ്പം സ്പെഷ്യൽ ഓപ്പറേഷൻ ദൗത്യങ്ങൾക്കായി ഉപയോഗിക്കുന്ന എം.എച്ച്-6 ലിറ്റിൽ ബേർഡ് ഹെലികോപ്റ്ററും ഉണ്ടായിരുന്നു.


ഇറാൻ സൈന്യം തൊട്ടടുത്തെത്തിയതോടെ, വിമാനങ്ങളിലെ അതീവ രഹസ്യമായ ആശയവിനിമയ സംവിധാനങ്ങളും നാവിഗേഷൻ സാങ്കേതികവിദ്യകളും ഇറാന്റെ കൈകളിൽ എത്താതിരിക്കാൻ അവ സ്ഫോടനത്തിലൂടെ തകർക്കാൻ അമേരിക്കൻ കമാൻഡർമാർ ഉത്തരവിടുകയായിരുന്നു. അബോട്ടാബാദിൽ ഒസാമ ബിൻ ലാദനെ വധിച്ച ദൗത്യത്തിലും സമാനമായ രീതിയിൽ സാങ്കേതിക രഹസ്യങ്ങൾ ചോരാതിരിക്കാൻ അമേരിക്ക സ്വന്തം ഹെലികോപ്റ്റർ തകർത്തിരുന്നു. പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള സാഹസിക ദൗത്യത്തിൽ അതിനൂതന സാങ്കേതികവിദ്യ മാത്രമല്ല, തന്ത്രപരമായ നീക്കങ്ങളും അമേരിക്ക പുറത്തെടുത്തു. 

പരിക്കേറ്റ ഒരു പൈലറ്റിനെ മലനിരകൾക്കിടയിൽനിന്ന് തൽക്ഷണം രക്ഷപ്പെടുത്തിയപ്പോൾ, രണ്ടാമത്തെ പൈലറ്റായ കേണലിനെ മണിക്കൂറുകൾക്കുള്ളിൽതന്നെ അമേരിക്കൻ സൈന്യം കണ്ടെത്തി. രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്തുന്നതിന് മുൻപുതന്നെ, അദ്ദേഹത്തെ തങ്ങളുടെ സൈന്യം കണ്ടെത്തിയെന്നും അവിടെനിന്ന് മാറ്റിയെന്നുമുള്ള തെറ്റായ വാർത്തകൾ സി.ഐ.എ ഇറാനിൽ പ്രചരിപ്പിച്ചു. ഇത് ഇറാൻ സേനയെ ആശയക്കുഴപ്പത്തിലാക്കാൻ സഹായിച്ചെന്ന് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദൗത്യത്തിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടെങ്കിലും, പരിക്കേറ്റ സൈനികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിച്ചത് വിജയമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. വിമാനങ്ങൾ ബോംബിട്ട് തകർത്തത് പ്രസിഡന്റ് ട്രംപിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണെന്ന് ഇറാൻ പരിഹസിക്കുമ്പോഴും സൈനിക രഹസ്യങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അമേരിക്ക ഈ ദൗത്യത്തിലൂടെ വീണ്ടും തെളിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !