സ്വർണവിലയിൽ ഇന്നും ഇടിവ്;പവൻ വില 1,11,080 രൂപ

സ്വർണവില കേരളത്തിൽ ഇന്നു രാവിലെ നേരിട്ടത് വൻ ഇടിവ്. ഗ്രാം വില 215 രൂപ താഴ്ന്ന് 13,885 രൂപയായി. 1720 രൂപ കുറഞ്ഞ് 1,11,080 രൂപയാണ് പവൻ വില. രാജ്യാന്തര സ്വർണവില ഔൺസിന് 4699 ഡോളർ വരെ താഴുകയും പിന്നീട് 4754 വരെ ഉയരുകയും ചെയ്തത് കേരളത്തിൽ വില കൂടാനിടയാക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.


ഇറാനും യുഎസും തമ്മിൽ സമാധാന ചർച്ചയിലേക്ക് കടക്കാൻ തീരുമാനിച്ചതും തുടർന്ന് എണ്ണവില കുത്തനെ താഴ്ന്നതുമായിരുന്നു സ്വർണവിലയെ മുന്നോട്ട് നയിച്ചത്. എന്നാൽ, വെടിനിർത്തൽ സംബന്ധിച്ച യുഎസ്-ഇസ്രയേലി സഖ്യവും ഇറാനും തമ്മിൽ ഭിന്നത ഉടലെടുത്തതോടെ എണ്ണവില കൂടിത്തുടങ്ങി. ഇതോടെ രാജ്യാന്തര സ്വർണവില 4723 ഡോളറിലേക്കും താഴ്ന്നു.


ഇതാണ് കേരളത്തിലും വില താഴാൻ വഴിയൊരുക്കിയത്. മാത്രമല്ല, യുദ്ധക്കെടുതിയും ഹോർമുസ് തടസ്സവും എണ്ണവില വർ‌ധനയും മൂലം പണപ്പെരുപ്പ ഭീതി ഉയർന്നതിനാൽ സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന നിലപാടിലേക്ക് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കടന്നതും സ്വർണത്തിന് ക്ഷീണമായി.

പലിശനിരക്ക് ഉയർന്നതലത്തിൽ തുടരുന്നത് ഡോളറിനും ബോണ്ട് യീൽഡിനും (കടപ്പത്രത്തിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന ആദായനിരക്ക്) നേട്ടമാകും. ഇത് സ്വർണ നിക്ഷേപങ്ങളുടെ തിളക്കം കുറയ്ക്കും. ഡോളർ‌ കരുത്താർജ്ജിക്കുന്നത് സ്വർണം വാങ്ങൽ ചെലവേറിയതാക്കുമെന്നത് ഡിമാൻഡിനെയും ബാധിക്കും. ഇതും വില കുറയാനിടയാക്കും.

കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നി‍ർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 175 രൂപ താഴ്ന്ന് 11,480 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയും. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 175 രൂപ കുറച്ച് 11,410 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവർ വില പരിഷ്കരിച്ചില്ല; ഗ്രാമിന് 260 രൂപ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !