യു.എ.ഇ.യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നര മാസത്തെ ഓൺലൈൻ പഠനത്തിന് ശേഷം വിദ്യാർഥികൾ തിങ്കളാഴ്ചമുതൽ ക്ലാസ് മുറികളിലേക്കെത്തുന്നു; വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ പൂർത്തിയായി

ദുബായ്: യു.എ.ഇ.യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള അധ്യയനവും സ്‌കൂൾ ബസ് സർവീസുകളും തിങ്കളാഴ്ച പുനരാരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും കിന്റർഗാർട്ടനുകൾക്കും തീരുമാനം ബാധകമാണ്. 


മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായാണ് സ്‌കൂൾ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരുന്നത്.

കൂടാതെ മാർച്ച് രണ്ട് മുതൽ രാജ്യത്തെ സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്കും മാറിയിരുന്നു. 


ഒന്നര മാസത്തെ ഓൺലൈൻ പഠനത്തിന് ശേഷമാണ് വിദ്യാർഥികൾ നേരിട്ടുള്ള പഠനത്തിനായി ക്ലാസ് മുറികളിലേക്കെത്തുന്നത്. രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ സർവകലാശാലകളിലും തിങ്കളാഴ്ചമുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങും. കാമ്പസുകളിലെ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്. 


എങ്കിലും സാഹചര്യമനുസരിച്ച് ചില സർവകലാശാലകൾക്ക് ഓൺലൈൻ, നേരിട്ടുള്ള ക്ലാസുകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് രീതിയും തുടരാൻ പ്രത്യേക അനുമതിയുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌കൂൾ ബസുകളുടെ പരിശോധനകളും ഡ്രൈവർമാർക്കുള്ള പരിശീലന പരിപാടികളും പൂർത്തിയായി. 

സ്‌കൂൾ മേഖലകളിൽ കർശന ഗതാഗതനിയന്ത്രവും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !