പ്രശസ്ത ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു;

പ്രശസ്ത ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. നടി സീമാ ജി. നായരാണ് മരണവാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ അറിയിച്ചത്. 


രണ്ട് വർഷത്തോളമായി സിദ്ധാർഥ് രോഗവുമായി പോരാടുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സിദ്ധാർഥിന്റെ ആരോഗ്യകാര്യങ്ങൾ നോക്കിയിരുന്നത് സീമയായിരുന്നു. കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ ടെലിവിഷൻ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


'പ്രതീക്ഷകൾ അസ്തമിച്ചു. പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി, മനസ്സും ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു. ഇന്ന് ഈശ്വരൻ തീരുമാനിച്ചു, നീ കൂടുതൽ വേദനിക്കണ്ടായെന്ന്. വയ്യ സിദ്ധാർഥ്, തളർന്നുപോകുന്നു.' -ഇതാണ് സീമാ ജി. നായർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.


നടൻ കിഷോർ സത്യയും സിദ്ധാർഥിനെ അനുസ്മരിച്ചു. 'ഒരു കലാകാരൻ കൂടെ അകാലത്തിൽ പൊലിഞ്ഞു. ടെലിവിഷൻ പാരമ്പരകളിലൂടെ പ്രേക്ഷകർക്കു ഏറെ പരിചിതനായിരുന്ന സിദ്ധാർഥ് വേണുഗോപാൽ. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമാ ജി. നായർ ആയിരുന്നു സിദ്ധാർഥിന്റെ ആരോഗ്യപരിപാലനം ഒക്കെ നിർവഹിച്ചിരുന്നത്. 


അന്തരിച്ച ശരണ്യ ഉൾപ്പെടെ നിരവധി പേരുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി സീമ എപ്പോഴും കൂടെയുണ്ടായിരുന്നു. സിദ്ധാർഥിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം സീമാ ജി. നായരുടെ നന്മ നിറയുന്ന മനസ്സിന് മുൻപിൽ ശിരസ്സ് കുനിച്ച് നന്ദി അർപ്പിക്കുകയും ചെയ്യുന്നു.' -കിഷോർ ഫേസ്ബുക്കിൽ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !