രാജ്യത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും; നിയമവിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലേറെ എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി മുതലെടുത്ത് രാജ്യത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാകുന്നു. മാർച്ചിൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലേറെ എൽ.പി.ജി. സിലിൻഡറുകളാണ് പിടിച്ചെടുത്തത്. 


ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് എണ്ണക്കമ്പനികൾക്ക് 1400-ലധികം കാരണംകാണിക്കൽ നോട്ടീസുകൾ അയക്കുകയും 36 വിതരണ ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ വിതരണ ഏജൻസികൾ ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.


വിതരണ സംവിധാനം കാര്യക്ഷമമാക്കാൻ ഓൺലൈൻ ബുക്കിങ് പ്രോത്സാഹിപ്പിച്ചതോടെ 95 ശതമാനം ബുക്കിങ്ങുകളും ഡിജിറ്റൽ മാർഗത്തിലൂടെയായി മാറി. കഴിഞ്ഞ ദിവസം മാത്രം 51 ലക്ഷത്തിലധികം ഗാർഹിക സിലിൻഡറുകൾ വിതരണം ചെയ്തു. 

എന്നാൽ, പ്രതിസന്ധി കണക്കിലെടുത്ത് വാണിജ്യ എൽ.പി.ജി. വിഹിതം മുൻപത്തെക്കാൾ 70 ശതമാനമായി കുറച്ചിട്ടുണ്ട്. മാർച്ച് 23 മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം അഞ്ചുകിലോയുടെ 6.6 ലക്ഷം എഫ്.ടി.എൽ. സിലിൻഡറുകൾ വിറ്റഴിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !