മലപ്പുറം ജില്ലയിൽ 11 സിറ്റിങ് സീറ്റുകളിലും 2021ൽ ഉള്ളതിനെക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മുസ്‌ലിം ലീഗ്;

മലപ്പുറം: തിരൂർ ഉൾപ്പെടെ, ജില്ലയിൽ പാർട്ടി മത്സരിച്ച 11 സിറ്റിങ് സീറ്റുകളിലും 2021ൽ ഉള്ളതിനെക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന വിലയിരുത്തലിൽ മുസ്‌ലിം ലീഗ്. കഴിഞ്ഞ രണ്ടു തവണയും കൈവിട്ട താനൂർ 20,000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനു തിരിച്ചുപിടിക്കും. ഇടതുപക്ഷം കടുത്ത മത്സരം നടത്തിയെന്നവകാശപ്പെടുന്ന വേങ്ങരയിലും താനൂരിലും ഭൂരിപക്ഷം വർധിക്കുമെന്നാണ് കീഴ്ഘടകങ്ങളിൽനിന്നു ലഭിച്ച വോട്ടുകണക്കിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ. 



ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗവും വ്യാഴാഴ്ച ചേരുന്ന മണ്ഡലം ഭാരവാഹി യോഗവും വോട്ടുകണക്കുകൾ വിശദമായി ചർച്ച ചെയ്യും. കോൺഗ്രസ് മത്സരിച്ച നാലു സീറ്റുകളിലും ജയിക്കുന്നതോടെ ജില്ലയിൽ സമ്പൂർണ വിജയം യുഡിഎഫിനുണ്ടാകുമെന്നു തന്നെയാണ് നിഗമനം. മന്ത്രി വി.അബ്ദുറഹിമാൻ മത്സരിക്കാനെത്തിയതോടെ ഹോട്ട് സീറ്റായി മാറിയ തിരൂർ മികച്ച ഭൂരിപക്ഷത്തോടെ കുറുക്കോളി മൊയ്തീൻ നിലനിർത്തുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. 


2016ൽ കൈവിട്ട താനൂർ പി.കെ.നവാസ് മികച്ച ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കും. പൊതുസ്വതന്ത്രരെയിറക്കി എൽഡിഎഫ് മികച്ച മത്സരം നടത്തിയെന്നവകാശപ്പെടുന്ന വേങ്ങരയിൽ 30000ന് മുകളിൽ, മങ്കടയിൽ 15000 എന്നിങ്ങനെ ഭൂരിപക്ഷം കണക്കാക്കുന്നു.

പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറത്ത് അരലക്ഷത്തിനു മുകളിലാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 38 വോട്ടിനു ജയിച്ച പെരിന്തൽമണ്ണയിൽ കുറഞ്ഞത് 5000ന് മുകളിലാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.

ഏറനാട്, തിരൂരങ്ങാടി, കൊണ്ടോട്ടി, വള്ളിക്കുന്ന്, മഞ്ചേരി,കോട്ടയ്ക്കൽ മണ്ഡലങ്ങളിലും ഭൂരിപക്ഷം വർധിക്കുമെന്നാണ് വിലയിരുത്തൽ. തവനൂരിലും പൊന്നാനിയിലും കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും കോൺഗ്രസ് ജയിക്കുമെന്ന കണക്കാണ് നേതൃത്വത്തിനു ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രതീക്ഷ: നാലിൽ നാല് നിലമ്പൂരും വണ്ടൂരും വർധിച്ച ഭൂരിപക്ഷത്തോടെ നിലനിർത്താനാകുമെന്നും പൊന്നാനിയും തവനൂരും പിടിച്ചെടുക്കുമെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പൊന്നാനിയിലും തവനൂരിലും 4000 മുതൽ 7000 വരെ വോട്ടും പൊന്നാനിയിൽ 3000 മുതൽ 5000 വരെ വോട്ടുമാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. രണ്ടിടത്തും സിപിഎമ്മിലെ അതൃപ്തരുടെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്കു ലഭിച്ചിട്ടുണ്ടെന്നും വിലയിരുത്തുന്നു. വണ്ടൂരിൽ 30000ന് മുകളിലും നിലമ്പൂരിൽ 20000ന് മുകളിലുമാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !