ദില്ലി: അമേരിക്കിയും ഇറാനും വെടിനിർത്തല്‍ പ്രഖ്യാപിച്ചതിനാല്‍ ഹോർമുസ് കടല്‍പാത പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ.
കടല്‍പ്പാതയിലൂടെ സുരക്ഷിതമായ കപ്പല്‍ നീക്കം സാധ്യമാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ യുദ്ധം വളരെയധികം ദുരിതങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ആഗോള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍പിജി നല്‍കുമെന്നും ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് വ്യക്തമാക്കി.ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള വാണിജ്യ പ്രവാഹം പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ടെന്ന് വിദേശ കാര്യമന്ത്രി പറഞ്ഞു. വെടിനിർത്തല്‍ കരാറില്‍ എത്തിയതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം ഉണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
സംഘർഷം ഇതിനകം തന്നെ ജനങ്ങള്‍ക്ക് വലിയ ദുരിതം വരുത്തുകയും ആഗോള ഊർജ്ജ വിതരണത്തെയും വ്യാപാര ശൃംഖലകളെയും തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടല്‍പാത പൂർണ്ണമായും സ്വതന്ത്രമാകണണം. തടസ്സമില്ലാത്ത കപ്പല്‍ നീക്കം സാധ്യമാകണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം പശ്ചിമേഷ്യയിലെ സമാധാന കരാറില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് ഇസ്ലാമാബാദില്‍ നടക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയ്ക്കായി ഇസ്ലാമാബാദിലെത്തിയത്.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. എന്നാല്‍, നിബന്ധന വയ്ക്കാൻ ഇനി ഇറാന് കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടെടുത്തു. അതേസമയം, ലെബനോനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.